ന്യൂ ഡൽഹി: ഈ അധ്യായന വർഷത്തിൽ ഒരു വിദ്യാർത്ഥിപോലും പ്രവേശനം നേടാത്ത എട്ടായിരത്തോളം സ്കൂളുകൾ രാജ്യത്തുണ്ടെന്ന് റിപ്പോർട്ട്. പിടിഐ പുറത്തുവിട്ട കണക്ക് അനുസരിച്ച് ഒരു വിദ്യാർത്ഥി പോലും പുതിയതായി ചേർന്നില്ലെങ്കിലും ഈ സ്കൂളുകളിലായി 20,817 അധ്യാപകരെ നിയമിച്ചിട്ടുണ്ട്.
ഒരു കുട്ടി പോലും പുതുതായി ചേർന്നിട്ടില്ലാത്ത സ്കൂളുകളുടെ എണ്ണത്തിൽ പശ്ചിമ ബംഗാളാണ് മുന്നിൽ നിൽക്കുന്നത്, ഇത്തരത്തിലുള്ള 3,812 സ്കൂളുകളിൽ 17,965 അദ്ധ്യാപകരാണ് ജോലി ചെയ്യുന്നത്. തെലുങ്കാന, മധ്യപ്രദേശ്, ഉത്തർ പ്രദേശ് എന്നീ സംസ്ഥാനങ്ങളാണ് തൊട്ടുപിന്നിലായി ഉള്ള്. 2,245 സ്കൂളുകളും 1,016 അധ്യാപകരുമാണ് തെലുങ്കാനയിലെങ്കിൽ മധ്യപ്രദേശിൽ ഒരു കുട്ടി പോലും പുതുതായി ചേരാത്ത 463 സ്കൂളുകളും 223 അധ്യാപകരുമുണ്ട്.
ഹരിയാന, മഹാരാഷ്ട്ര, ഗോവ, അസം, ഹിമാചൽ പ്രദേശ്, ഛത്തീസ്ഗഡ്, നാഗാലാൻഡ്, സിക്കിം, ത്രിപുര എന്നീ സംസ്ഥാനങ്ങളിൽ സീറോ എൻറോൾമെന്‍റ് സ്കൂളുകൾ റിപ്പോർട്ട് ചെയ്ടിട്ടില്ല.
എന്നാല്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കുകളനുസരിച്ച് ഇത്തരം സ്കൂളുകളുടെ എണ്ണം കുറയുകയാണ് ചെയ്തതെന്നും പിടിഐ റിപ്പോർട്ട് പറയുന്നു. കൂടാതെ, രാജ്യത്ത് ഇന്ത്യയിൽ ഒരു ലക്ഷത്തിലധികം ഏകാധ്യാപക സ്കൂളുകളുണ്ടെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു.