Bengaluru Yellow Line Metro/ MBRCL Image Bengaluru Metro- BMRCL
India

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ ഉദ്ഘാടനം 10ന് , പ്രധാനമന്ത്രിയെത്തും

ബെംഗളൂരു കാത്തിരിക്കുന്ന മെട്രോ യെല്ലോ ലൈൻ ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്യും

Elizabath Joseph

ബെംഗളൂരു ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മെട്രോ യെല്ലോ ലൈൻ ഓഗസ്റ്റ് 10 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്യും. ബിജെപി നേതാവ് തേജസ്വി സൂര്യ സമൂഹമാധ്യമമായ എക്സിൽ പങ്കുവെച്ച കുറിപ്പിൽ ബെംഗളൂരുവിലെ അടിസ്ഥാന സൗകര്യ വികസനത്തിന് മുൻഗണന നൽകിയതിന് പ്രധാനമന്ത്രിയോട് നന്ദി അറിയിച്ചു.

Read More: ബെംഗളൂരു ബിഎംടിസി വജ്ര ബസുകൾക്ക് പ്രതിവാര പാസ്, കുറഞ്ഞ ചെലവ്

ബെംഗളൂരു നമ്മ മെട്രോയുടെ രണ്ടാം ഘട്ട വികസനത്തിന്റെ ഭാഗമായുള്ള യെല്ലോ ലൈൻ ആർവി റോഡിനെയും ബൊമ്മസാന്ദ്രയേയും ബന്ധിപ്പിക്കുന്ന 19 കിലോമീറ്റർ നീളമുള്ള റൂട്ടാണ്. കിലോമീറ്ററിന് 360 കോടി രൂപാ ചെലവിൽ നിർമ്മിച്ച പദ്ധതിയിൽ ഭൂമി ഏറ്റെടുക്കലിനായി മാത്രം 1,843 കോടി രൂപയാണ് ചെലവഴിച്ചത്. 16 സ്റ്റേഷനുകളാണ് യെല്ലോ ലൈനിനുള്ളത്.

ബെംഗളൂരുവിൽ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്ന സിൽക്ക് ബോർഡ്, ഹൊസൂർ റോഡ് തുടങ്ങിയ സ്ഥലങ്ങളെ ബന്ധിപ്പിക്കുന്ന പാത എട്ടു ലക്ഷത്തോളം ആളുകൾക്ക് പ്രയോജനപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Read Also: ഓണം: ബെംഗളൂരുവിൽ നിന്ന് വരാം, പ്രത്യേക സർവീസുമായി കെഎസ്ആർടിസി

ഇലക്ട്രോണിക് സിറ്റിയിലേക്കുള്ള പ്രവേശനം, ഇൻഫോസിസ് ഫൗണ്ടേഷൻ കൊനപ്പന അഗ്രഹാര സ്റ്റേഷനിൽ നിന്ന് ഇൻഫോസിസ് കാമ്പസിലേക്കുള്ള പ്രത്യേക കണക്ഷനുകൾ, ബയോകോൺ ഹെബ്ബഗോഡി സ്റ്റേഷനിലേക്കുള്ള കണക്ഷൻ എന്നിവ പോലുള്ള പ്രധാന ഐടി കേന്ദ്രങ്ങൾക്ക് നേരിട്ട് സേവനം നൽകുന്ന സ്റ്റേഷനുകൾ ഇതിൽ ഉൾപ്പെടുന്നു.

അതോടൊപ്പം, കേന്ദ്ര നഗരകാര്യ മന്ത്രി മനോഹർ ലാൽ ഖട്ടറിനെ ഉദ്ധരിച്ച് 15,611 കോടി രൂപ ചെലവിൽ 44.65 കിലോമീറ്റർ ദൈർഘ്യമുള്ള ബാംഗ്ലൂർ മെട്രോയുടെ മൂന്നാം ഘട്ട വികസന പദ്ധതിക്ക് പ്രധാനമന്ത്രി മോദി തറക്കല്ലിടുമെന്നും തേജസ്വി സൂര്യഎക്സിലെ കുറിപ്പിൽ വ്യക്തമാക്കി. നഗരത്തിലെ മെട്രോ ശൃംഖല കൂടുതൽ മെച്ചപ്പെടുത്തുന്നതിനും നഗര യാത്രകൾ മെച്ചപ്പെടുത്തലുകൾക്കുള്ള നല്കുന്നതിനും ഈ വിപുലീകരണം ലക്ഷ്യം വയ്ക്കുന്നു.

SCROLL FOR NEXT