സിഡ്Dvനf CN/En സിഡ്നി മലയാളി അസ്സോസിയേഷൻ സുവര്‍ണ്ണജൂബിലി പരിപാടികള്‍
Events

സിഡ്നി മലയാളി അസ്സോസിയേഷൻ സുവർണ്ണ ജൂബിലി:ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾ

വൃക്ഷത്തൈ നടൽ, രക്തദാന ക്യാമ്പ് തുടങ്ങിയ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

Elizabath Joseph

സിഡ്നി മലയാളി അസോസിയേഷന്‍റെ സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷപരിപാടികൾ സംഘടിപ്പിക്കുന്നു. സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉത്‌ഘാടനം ഒക്ടോബര് 4 ശനിയാഴ്ച കാസിൽ ഹിൽ പയനിയർ തീയേറ്ററിൽ നടക്കും. വൃക്ഷത്തൈ നടൽ, രക്തദാന ക്യാമ്പ് തുടങ്ങിയ നിരവധി പരിപാടികളാണ് ഒരുക്കിയിരിക്കുന്നത്.

1. വൃക്ഷത്തൈ നടൽ സെപ്റ്റംബർ 27

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ വിളംബരമായി സെപ്റ്റംബർ 27 ശനിയാഴ്ച്ച വെസ്റ്റേൺ സിഡ്നി യൂണിവേഴ്സിറ്റി Hawkesbury ക്യാമ്പസ്സിൽ Greater Sydney Landcare ൻറെ സഹകരണത്തോടെ അൻപതു വൃക്ഷത്തൈകൾ നടുന്നു

2. സുവർണ്ണ ജൂബിലി ഉത്‌ഘാടനം-ഒക്ടോബർ

സുവർണ്ണ ജൂബിലി ആഘോഷങ്ങളുടെ ഔപചാരികമായ ഉത്‌ഘാടനം ഒക്ടോബര് 4 ശനിയാഴ്ച കാസിൽ ഹിൽ പയനിയർ തീയേറ്ററിൽ വെച്ച് വൈകിട്ട് 5 മണിമുതൽ കേരളത്തനിമയുള്ള മനം കുളിർപ്പിക്കുന്ന കലാപരിപാടികളുടെ അകമ്പടിയോടെ നടത്തപ്പെടുന്നു.

3. രക്തദാന ക്യാമ്പ്- നവംബർ

ഓസ്‌ട്രേലിയൻ റെഡ് ക്രോസുമായി സഹകരിച്ചു രക്തദാന ക്യാമ്പ് നവംബർ 1,2,8, 9 ദിവസങ്ങളിലായി നടത്തപ്പെടുന്നു

ഈ പരിപാടികളുടെ ഭാഗമാകാൻ എല്ലാ സിഡ്‌നി മലയാളികളെയും സ്നേഹപൂർവ്വം ക്ഷണിക്കുന്നു.

കൂടുതൽ വിവരങ്ങൾക്ക് 0426 820 978 എന്ന ഫോൺ നമ്പരിലോ execom@sydmal.com.au എന്ന ഇമെയിൽ വിലാസത്തിലോ ബന്ധപ്പെടാം.

SCROLL FOR NEXT