Shepparton Malayalee Association (SHEMA) ന്റെ ആഭിമുഖ്യത്തിൽ നവംബർ മൂന്നിന് പ്രശസ്ത മലയാളം പിന്നണി ഗായകൻ വിധു പ്രതാപ് നയിക്കുന്ന മ്യൂസിക്കൽ നൈറ്റ് Its Vidhu Prathap നടക്കും. Riverlinks Eastbank, Welsford Street ൽ വെച്ച് വൈകുന്നേരം 5.30ന് പ്രോഗ്രാം ആരംഭിക്കുന്നതാണ്. എല്ലാവർക്കും ഒരുപോലെ ആസ്വദിക്കാൻ സാധിക്കുന്ന പ്രോഗ്രാമിന്റെ ടിക്കറ്റ് ബുക്കിങ്ങ് ആരംഭിച്ചിരിക്കുന്നു.
5 വയസ്സിനും 17 നും ഇടയിലുള്ളവർക്ക് $39 ഉം മുതിർന്നവർക്ക് $69 ഉം ആണ് ടിക്കറ്റ് വില. അഞ്ച് പേരടങ്ങുന്ന ഫാമിലി ടിക്കറ്റിന് (2 മുതിർന്നവർ+ 5 വയസ്സിനും 17 നും ഇടയിലുള്ള 3 കുട്ടികൾ) $247, നാല് പേരടങ്ങുന്ന ഫാമിലിക്ക് (2 മുതിർന്നവർ+ 5 വയസ്സിനും 17 നും ഇടയിലുള്ള 2 കുട്ടികൾ) $208 ഉം മൂന്ന് പേരടങ്ങുന്ന ഫാമിലിക്ക് (2 മുതിർന്നവർ+ 5 വയസ്സിനും 17 നും ഇടയിലുള്ള 1 കുട്ടി) $169 എന്നിങ്ങനെയാണ് ടിക്കറ്റ് നിരക്ക്. എന്നാൽ അഞ്ചു വയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമാണ്. ടിക്കറ്റ് ബുക്കിങ്ങിന് ഇവിടെ ക്ലിക്ക് ചെയ്യുക