(Supplied)
Events

കുടുംബബന്ധങ്ങളിലെ അസ്വാരസ്യങ്ങൾ സ്നേഹബന്ധങ്ങളാക്കി മാറ്റാം; നവോദയ ഓസ്ട്രേലിയയുടെ വെബിനാർ നവംബർ 29ന്

പ്രശസ്ത സോഷ്യോളജിസ്റ്റ് ഡോ. ലിസി ഷാജഹാൻ നയിക്കുന്ന വെബിനാർ 2026 നവംബർ 29ന് നടക്കും.

Safvana Jouhar

കുടുംബബന്ധങ്ങളിലെ തർക്കങ്ങളും അസ്വാരസ്യങ്ങളും പരിഹരിച്ച് കൂടുതൽ ആഴത്തിലുള്ള സ്നേഹബന്ധങ്ങൾ വളർത്തിയെടുക്കുന്നതിനായി നവോദയ ഓസ്ട്രേലിയ വെബിനാർ സംഘടിപ്പിക്കുന്നു. പ്രശസ്ത സോഷ്യോളജിസ്റ്റ് ഡോ. ലിസി ഷാജഹാൻ നയിക്കുന്ന വെബിനാർ 2026 നവംബർ 29ന് നടക്കും. The Art of Family Relationship – Transforming Daily Conflicts into Deeper Connections എന്ന വിഷയത്തിലാണ് വെബിനാർ. കുടുംബങ്ങളിൽ പതിവായി ഉണ്ടാകുന്ന അഭിപ്രായവ്യത്യാസങ്ങൾ, കലഹങ്ങൾ, മാനസിക അസ്വസ്ഥതകൾ എന്നിവ എങ്ങനെ പരിഹരിക്കാമെന്നും അവയെ പരസ്പര സ്നേഹവും വിശ്വാസവും വളർത്തുന്ന ബന്ധങ്ങളാക്കി മാറ്റാമെന്നും വെബിനാറിൽ ചർച്ച ചെയ്യും.

കുടുംബബന്ധങ്ങളുമായി ബന്ധപ്പെട്ട സംശയങ്ങളും ചോദ്യങ്ങളും പങ്കെടുക്കുന്നവർക്ക് മുൻകൂട്ടി പങ്കുവെക്കാം. വ്യക്തികളുടെ പേരോ സ്വകാര്യ വിവരങ്ങളോ വെളിപ്പെടുത്താതെ തന്നെ ചോദ്യങ്ങൾക്ക് വെബിനാറിൽ മറുപടി നൽകുമെന്ന് സംഘാടകർ അറിയിച്ചു. ചോദ്യങ്ങൾ പങ്കുവെക്കാനും കൂടുതൽ വിവരങ്ങൾ അറിയാനും ഡോ. ലിസി ഷാജഹാന്റെ വാട്സ്ആപ്പ് നമ്പറിൽ ബന്ധപ്പെടാം: +91 82810 49198.

വെബിനാർ സമയക്രമം

2026 നവംബർ 29, ഞായറാഴ്ച

• 6:30 PM (Sydney Melbourne, Canberra)

• 6:00 PM (Adelaide)

• 5:30 PM (Brisbane)

• 5:00 PM (Darwin)

• 3:30 PM (Perth)

• 1:00 PM (India)

SCROLL FOR NEXT