ചോദ്യം ഏതായാലും കുറിക്കു കൊള്ളുന്ന ഇത്തരവും ഉരുളയ്ക്ക് ഉപ്പേരിപോലുള്ള മറുപടിയുമായി അഭിമുഖങ്ങളില് തിളങ്ങുന്ന സിനിമാതാരം ധ്യാൻ ശ്രീനിവാസനെ ഇഷ്ടപ്പെടാത്തവർ ആരും കാണില്ല. എങ്കിൽ രസകരമായ ആ സംസാരം നേരിട്ട് ആസ്വദിച്ചാലോ. മെട്രോ ഓസ്ട്രേലിയ ഇവന്‍റ്സിന്‍റെ നേതൃത്വത്തിൽ വേൾഡ് മലയാളി കൗൺസിൽ ഓസ്ട്രേലിയ ന്യൂ സൗത്ത് വെയിൽസ് 'തഗ് ടോക്കീസ്' എന്ന പേരിൽ ധ്യാൻ ശ്രീനിവാസൻ ഷോ ഒരുക്കുന്നു.
2025 നവംബർ 1 ന് റീജന്‍സ് പാർക്കിലെ സിഡ്നി ദുര്‍ഗാ ഓഡിറ്റോറിയത്തിലാണ് തഗ് ഷോ നടക്കുക. വൈകിട്ട് 6.00 മുതൽ 8.30 മണി വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ നൃത്തപ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.
മുതിർന്നവർക്ക് 50 ഡോളറും 10 നും 16 നും ഇടയിൽ പ്രായമുള്ള കുട്ടികൾക്ക് 35 ഡോളറുമാണ് ടിക്കറ്റ് നികക്ക്. ദമ്പതികൾക്കും വിദ്യാർത്ഥികൾക്കും ടിക്കറ്റ് നിരക്കിൽ 20 ശതമാനം കിഴിവും നല്കും. പത്ത് വയസിനു താഴെയുള്ള കുഞ്ഞുങ്ങൾക്ക് പ്രവേശനം സൗജന്യമാണ്. നേരത്തെ ബുക്ക് ചെയ്യുന്നവർക്ക് 40 ഡോളറിന് ടിക്കറ്റ് ലഭിക്കും.
വിലാസം:
സിഡ്നി ദുര്‍ഗാ ഓഡിറ്റോറിയം
23 റോസ് ക്രെസ്
റീജന്‍സ് പാർക്ക്
ന്യൂ സൗത്ത് വെയിൽസ് 2144
ബുക്കിങ്ങിന്- https://app.orgnyse.com.au/355/thug-talkies-featuring-dhyan-sreenivasan
സ്പോൺസർഷിപ്പിന് ബന്ധപ്പെടേണ്ട നമ്പർ- +61406303102