പെർത്ത്  Fadzai Saungweme/ Unsplash
Western Australia

കൗൺസിൽ നിരക്കുകളിൽ ഒരു മില്യൺ ഡോളർ അധികമായി ഈടാക്കി, പരിഹരിക്കാന്‍ നടപടി

പെർത്തിലെ ഏറ്റവും സമ്പന്ന പ്രദേശങ്ങളിലൊന്നായ ടൗൺ ഓഫ് കേംബ്രിഡ്ഡിലെ കൗൺസിലിനാണ് അബദ്ധം പറ്റിയത്.

Elizabath Joseph

പെർത്ത്: കണക്കുകൂട്ടലുകളിലെ പിഴവ് മൂലം കൗൺസിൽ നിരക്കുകളിൽ ഒരു മില്യൺ ഡോളർ അധികമായി ഈടാക്കി. പടിഞ്ഞാറൻ ഓസ്ട്രേലിയയുടെ തലസ്ഥാനമായ പെർത്തിലെ ഏറ്റവും സമ്പന്ന പ്രദേശങ്ങളിലൊന്നായ ടൗൺ ഓഫ് കേംബ്രിഡ്ഡിലെ കൗൺസിലിനാണ് അബദ്ധം പറ്റിയത്.

1995-ലെ ലോക്കൽ ഗവൺമെന്റ് ആക്ടിന്റെ തെറ്റായ വ്യാഖ്യാനം മൂലമാണ് ഈ പിഴവ് സംഭവിച്ചത്. കൗൺസിൽ ജീവനക്കാർ 0.001854 എന്ന "റേറ്റ് ഇൻ ദി ഡോളർ" നിരക്കിന് പകരം 0.001995 "സെന്റ്‌സ് ഇൻ ദി ഡോളർ" നിരക്കാണ് പ്രയോഗിച്ചത്. നിരക്ക് അടയ്ക്കുന്നയാൾ തന്റെ ബിൽ ചോദ്യം ചെയ്തപ്പോഴാണ് ആദ്യം ഈ പിഴവ് ശ്രദ്ധയിൽപ്പെട്ടതെന്ന് കൗൺസിൽ ചീഫ് എക്സിക്യൂട്ടീവ് ലിസ ക്ലാക്ക് പറഞ്ഞു. "നഗരത്തിലെ നിരക്ക് അടയ്ക്കുന്നവർക്ക് ഈ തെറ്റിന് ഞാൻ ആത്മാർത്ഥമായി ക്ഷമാപണം നടത്തുന്നു," ചീഫ് എക്സിക്യൂട്ടീവ് പറഞ്ഞു.

സിറ്റി ബീച്ചിലും ഫ്ലോറിയറ്റിലുമുള്ള 4633 വാണിജ്യ, റെസിഡൻഷ്യൽ നിരക്ക് അടയ്ക്കുന്നവർക്ക് മൊത്തം 999,739 ഡോളർ റീഫണ്ട് ചെയ്യും. 8.75 ഡോളർ മുതൽ 2437 ഡോളർ വരെ തുകയാമ് കൗൺസിൽ റീഫണ്ട് ആയി നല്കേണ്ടത്. പുതിയ, ബജറ്റ് കാരണം ഒരു സേവനവും വെട്ടിക്കുറയ്ക്കില്ലെന്ന് കൗൺസിൽ അറിയിച്ചു.

ഈ പ്രശ്നം സിറ്റി ബീച്ചിന്റെയും ഫ്ലോറിയറ്റിന്റെയും ഭാഗങ്ങളായ എൻഡോവ്മെന്റ് ലാൻഡ്സ് ഏരിയയിലെ പ്രോപ്പർട്ടികളെ മാത്രമാണ് ബാധിക്കുന്നതെന്ന് ചീഫ് എക്സിക്യൂട്ടീവ് അറിയിച്ചു.

പട്ടണത്തിന്റെ മറ്റ് ഭാഗങ്ങളിലുള്ള താമസക്കാർക്ക് അവരുടെ നിരക്കില് മാറ്റമില്ലെന്നും നിരണ്ടുതവണ പരിശോധിച്ച് സ്ഥിരീകരിച്ചുവെന്നും ചീഫ് എക്സിക്യൂട്ടീവ് വിശദമാക്കി.

SCROLL FOR NEXT