പെർത്ത് മൃഗശാലയിലെ പുട്രാസ് മാസ് ന ABC News: Tom Wildie
Western Australia

പെർത്തിലെ ആനക്കുട്ടിയെ കാണാൻ ആഴ്ചകൾ മാത്രം, ദീർഘയാത്രയ്ക്കൊരുങ്ങി പുട്രാസ് മാസ്

ദക്ഷിണ ഓസ്ട്രേലിയയിലെ മൊണാർട്ടോ സഫാരി പാർക്കിലെ ആനക്കൂട്ടത്തിനൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ് പുട്രാസ്

Elizabath Joseph

പെർത്ത് മൃഗശാല കുട്ടികൾക്കു മാത്രമല്ല, മുതിർന്നവർക്കും കൗതുകകാഴ്ചകളാണ് സമ്മാനിക്കുന്നത്. മൃഗങ്ങളെ നേരിട്ട് കാണാനും അറിയാനും ഒക്കെ പ്രായഭേദമന്യേ നിരവധി ആളുകൾ ഇവിടെ എത്തുന്നു. ഇപ്പോൾ ഇവിടുത്തെ പ്രധാന ആകർഷണം പുത്രാസ് മാസ് എന്ന ആനയാണ്. ഇവിടുത്തെ ഈ ഏക ആനക്കുട്ടിയെ കാണാൻ നിരവധി ആളുകളാണ് എത്തുന്നത്. ഇപ്പോഴിതാ, പുതിയ യാത്രയ്ക്കുള്ള ഒരുക്കത്തിലാണ് പുത്രാസ്.

ദക്ഷിണ ഓസ്ട്രേലിയയിലെ മൊണാർട്ടോ സഫാരി പാർക്കിലെ ആനക്കൂട്ടത്തിനൊപ്പം ചേരാനുള്ള ഒരുക്കത്തിലാണ് പുട്രാസ്. ഒരു ദീർഘദൂര യാത്രതന്നെയാണ് ഇതിനായുള്ളത്. 2700 കിലോമീറ്റർ ദൈർഘ്യമുള്ള ഈ യാത്രയ്ക്ക് തയ്യാറെടുക്കുന്നതിനായി പുത്രാസ് മാസ് പെർത്ത് മൃഗശാല സൂക്ഷിപ്പുകാരോടൊപ്പം ദിവസവും പരിശീലനം നടത്തിവരികയാണ്. ഈ യാത്രയ്ക്കായി പ്രത്യേകം ഒരു കൂടും ഇവിടെ തയ്യാറാക്കിയിട്ടുണ്ട്.

ഈ യാത്രയ്ക്ക് പുത്രാസ് തയ്യാറാണെന്ന് പെർത്ത് മൃഗശാലയിലെ ജോൺ ലെമൺ പറഞ്ഞു. കാലാവസ്ഥയും മറ്റു ഘടകങ്ങളും നോക്കി എല്ലാം അനുയോജ്യമാണെന്ന് ഉറപ്പുവരുത്തിയാണ് യാത്ര നടത്തുക,.

SCROLL FOR NEXT