പെർത്ത്: മുൻപെങ്ങും ഇല്ലാത്തവിധം കനത്ത മഴയും തണുപ്പും നിറഞ്ഞ ശൈത്യകാലത്തിന് ശേഷം, പെർത്ത് വസന്തകാലത്തെ സ്വാഗതം ചെയ്യുവാൻ ഒരുങ്ങുകയാണ്. ശരാശരിയിലും ഉയർന്ന താപനിലയും കുറഞ്ഞ മഴയുമാണ് ഈ സീസണില് ഇവിടെ പ്രതീക്ഷിക്കുന്നത്.
2025-ലെ ശൈത്യകാലം വളരെ അസാധാരണമായ ഒന്നായിരുന്നുവെന്നാണ് ബ്യൂറോ ഓഫ് മെറ്റീരിയോളജിയിലെ ജെസ് ലിംഗാർഡ് വിലയിരുത്തുന്നത്. ജൂൺ, ജൂലൈ, ഓഗസ്റ്റ് മാസങ്ങളിൽ മൂന്നും ശരാശരിയിലും കൂടുതൽ മഴ ലഭിച്ചു,. 1996-ലെ ശൈത്യകാലത്തിന് ശേഷം ഇതാദ്യമായാണ് മൂന്ന് മാസങ്ങളിലും ശരാശരിയിലും കൂടുതൽ മഴ ലഭിക്കുന്നത്.
ഈ ശൈത്യകാലത്ത് പെർത്തിൽ 547.2 മില്ലിമീറ്റർ മഴ ലഭിച്ചു, 2024-ലെ 427.0 മില്ലിമീറ്ററിനെ ഇത് മറികടന്നു. എന്നാൽ, മഴ മാത്രമല്ല, തണുപ്പും ഇവിടെ ശക്തമായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ച പെർത്തിൽ പരമാവധി താപനില 11.4 ഡിഗ്രി സെൽഷ്യസ് വരെ താഴ്ന്നിരുന്നു. ഇത് 1975-ന് ശേഷമുള്ള ഏറ്റവും തണുത്ത ദിവസമായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
താപനില കുറഞ്ഞെങ്കിലും ജല ഉപയോഗത്തിൽ കുറവ് കണ്ടില്ല. ഈ ശൈത്യകാലത്ത് സംസ്ഥാനത്തുടനീളം 51.93 ബില്യൺ ലിറ്റർ ജലം ഉപയോഗിച്ചു, ഇത് കഴിഞ്ഞ അഞ്ച് വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണ്.
വരുംദിവസങ്ങളിൽ ശരാശരിയിലും ഉയർന്ന താപനിലയും കുറഞ്ഞ മഴയും ആണ് പ്രതീക്ഷിക്കുന്നത്. കാലാവസ്ഥാ വ്യതിയാനത്തിന്റെ പശ്ചാത്തലത്തിൽ, . മഴ കുറയുമെങ്കിലും, വരുന്ന മഴ കൂടുതൽ ശക്തമായിരിക്കും.