ബേസ്‌വാട്ടറിൽ വാഹനാപകടം  Credit: Predrag Sepelj
Western Australia

ബേസ്‌വാട്ടറിൽ വാഹനാപകടം; ടോൺകിൻ ഹൈവേയിൽ ഗതാഗത തടസ്സം, നിലവിൽ സ്ഥിതി സാധാരണ നിലയിൽ

രാത്രി 7.13-ഓടെ റിപ്പോർട്ട് ചെയ്ത അപകടത്തെത്തുടർന്ന് ഹൈവേയിലെ ഇടതുവശത്തെ വരി തടസ്സപ്പെടുകയും ഇത് വലിയ വാഹനനിരയ്ക്ക് കാരണമാവുകയും ചെയ്തു.

Elizabath Joseph

പെർത്ത്: ഞായറാഴ്ച രാത്രി ബേസ്‌വാട്ടറിൽ ടോൺകിൻ ഹൈവേയിലുണ്ടായ വാഹനാപകടത്തെത്തുടർന്ന് വാഹനയാത്രികർ കടുത്ത ഗതാഗതക്കുരുക്കിലായി. കൊളിയർ റോഡിൽ നിന്ന് ടോൺകിൻ ഹൈവേയുടെ സൗത്ത്‌ബൗണ്ട് എൻട്രിയിലേക്ക് പ്രവേശിക്കുന്ന ഭാഗത്തായിരുന്നു അപകടം. രാത്രി 7.13-ഓടെ റിപ്പോർട്ട് ചെയ്ത അപകടത്തെത്തുടർന്ന് ഹൈവേയിലെ ഇടതുവശത്തെ വരി തടസ്സപ്പെടുകയും ഇത് വലിയ വാഹനനിരയ്ക്ക് കാരണമാവുകയും ചെയ്തു.

അപകടവിവരമറിഞ്ഞ് പോലീസ് ഉൾപ്പെടെയുള്ള അടിയന്തര സേനാ വിഭാഗങ്ങൾ സ്ഥലത്തെത്തി ആവശ്യമായ നടപടികൾ സ്വീകരിച്ചു. അപകടസ്ഥലം ഒഴിവാക്കി മറ്റ് റോഡുകളിലൂടെ യാത്ര ചെയ്യാൻ മെയിൻ റോഡ്‌സ് അതോറിറ്റി വാഹനയാത്രികർക്ക് നിർദ്ദേശം നൽകിയിരുന്നു. പ്രദേശം കടന്നുപോകുന്നവർ അതീവ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പ് നൽകി.

ഏകദേശം രണ്ട് മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ രാത്രി 9.15-ഓടെ അപകടത്തിൽപ്പെട്ട വാഹനങ്ങൾ നീക്കം ചെയ്യുകയും ഗതാഗത തടസ്സം പൂർണ്ണമായും ഒഴിവാക്കുകയും ചെയ്തു. നിലവിൽ ടോൺകിൻ ഹൈവേയിലെ ഗതാഗതം സാധാരണ നിലയിലായിട്ടുണ്ട്. അപകടത്തിൽ ആർക്കെങ്കിലും പരിക്കേറ്റോ എന്ന കാര്യത്തിൽ കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

SCROLL FOR NEXT