പെർത്ത് എയർപോർട്ട് ബസ് ഷട്ടിൽ സേവനങ്ങൾക്കായി സ്കൈബസുമായി സഹകരിക്കുന്നു. 2025 നവംബർ 3 ന് പെർത്ത് എയർപോർട്ടിൽ സ്കൈബസ് സർവീസുകൾ ആരംഭിക്കും, രണ്ട് ബാറ്ററി ഇലക്ട്രിക് ബസുകൾ ഉൾപ്പെടെ 11 ബ്രാൻഡഡ് ബസുകളായിരിക്കും സർവീസ് നടത്തുക. പത്ത് വർഷത്തെ കരാറാണ് കൈനറ്റിക് ഉടമസ്ഥതയിലുള്ള സ്കൈബസിന് കിട്ടിയിരിക്കുന്നത്. സീറോ എമിഷൻ എയർപോര്‍ട്ട് ബസ് സർവീസ് മികച്ച ഗതാഗതവും സൗകര്യവും ഉറപ്പുവരുത്തും.
“ഓസ്‌ട്രേലിയൻ വ്യോമയാന വ്യവസായത്തിൽ സേവനങ്ങൾ നൽകുന്നതിൽ സ്‌കൈബസിന് മികച്ച ട്രാക്ക് റെക്കോർഡുണ്ട്, അതിനാൽ യാത്രക്കാർക്ക് സുഗമമായ അനുഭവം ഉറപ്പാക്കുന്നതിന് അവരുടെ പരിചയസമ്പന്നരായ ടീമുമായി പങ്കാളിത്തം സ്ഥാപിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു.
“2032 ഓടെ പെർത്ത് വിമാനത്താവളത്തിന്റെ നെറ്റ്-സീറോ എന്ന പ്രതിബദ്ധതയുമായി യോജിപ്പിച്ച് കരാർ കാലാവധിക്കുള്ളിൽ മുഴുവൻ പ്രവർത്തനവും 100% വൈദ്യുതമാക്കി മാറ്റുന്നതിന് കൈനറ്റിക്കുമായി ഞങ്ങൾ പ്രവർത്തിക്കുമെന്ന് പെർത്ത് എയർപോർട്ട് ചീഫ് കൊമേഴ്‌സ്യൽ ആൻഡ് ഏവിയേഷൻ ഓഫീസർ കേറ്റ് ഹോൾസ്ഗ്രോവ് പറഞ്ഞു.