നിപ്പോൺ എയർവേയ്‌സ് പെർത്തിനും ജപ്പാനും ഇടയിൽ പ്രതിദിന സർവീസ് നടത്തും ANA
Western Australia

പെർത്തിനും ജപ്പാനും ഇടയിൽ പ്രതിദിന വിമാന സർവീസ് ഡിസംബർ മുതൽ

വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന ജാപ്പനീസ് സന്ദർശകരുടെ എണ്ണത്തിൽ ഇതോടെ വർധനവുണ്ടാകും.

Elizabath Joseph

പെർത്ത്: ഓസ്ട്രേലിയയുടെ പടിഞ്ഞാറൻ കവാടമായ വെസ്റ്റേൺ ഓസ്ട്രേലിയയ്ക്ക് കൂടുതൽ സാധ്യതകളിലേക്ക് വഴിതെളിച്ച് കൂടുതൽ വിമാന സർവീസുകൾ. പെർത്തിനും ജപ്പാനും ഇടയിലുള്ള വിമാന സർവീസുകൾ പ്രതിദിന സർവീസിലേക്ക്.

2025 ഡിസംബർ 1 മുതൽ ഓൾ നിപ്പോൺ എയർവേയ്‌സ് പെർത്തിനും ജപ്പാനും ഇടയിൽ നേരിട്ടുള്ള റൂട്ട് നിലവിലുള്ള ആഴ്ചയിൽ മൂന്ന് വിമാന സർവീസുകളിൽ നിന്ന് ദൈനംദിന സർവീസുകളിലേക്ക് ഉയർത്തും. ഇത് വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് ഏകദേശം 19,200 അധിക ഇൻബൗണ്ട് സീറ്റുകൾ നൽകും. 2026 ഏപ്രിൽ 19 വരെ അധിക സർവീസുകൾ ഉണ്ടായിരിക്കും. വെസ്റ്റേൺ ഓസ്‌ട്രേലിയയിലേക്ക് യാത്ര ചെയ്യുന്ന ജാപ്പനീസ് സന്ദർശകരുടെ എണ്ണത്തിൽ ഇതോടെ വർധനവുണ്ടാകും.

വെസ്റ്റേൺ ഓസ്ട്രേലിയയെ സംബന്ധിച്ചെടുത്തോളം സംസ്ഥാനത്തിന്‍റെ പ്രധാന വരുമാന മാർഗങ്ങളിലൊന്ന് ജപ്പാനിൽ നിന്നുള്ള സന്ദർശകരാണ്. 2025 മാർച്ചിൽ അവസാനിച്ച വർഷത്തിൽ ജപ്പാനിൽ നിന്നുള്ള 32,000 യാത്രക്കാർ സംസ്ഥാനത്തുടനീളം മൊത്തം 127 മില്യൺ ഡോളർ ചെലവഴിച്ചെന്നാണ് കണക്ക്.

പ്രധാന ആഗോള ലക്ഷ്യസ്ഥാനങ്ങളിൽ നിന്ന് വെസ്റ്റേൺ ഓസ്ട്രേലിയയിലേക്ക് യാത്ര സുഗമമാക്കുന്ന 20 നോൺ-സ്റ്റോപ്പ് വിമാനങ്ങളിൽ ഒന്നാണ് ഈ റൂട്ട്, സംസ്ഥാനത്തെ ലോകവുമായി ബന്ധിപ്പിക്കുകയും ടൂറിസം, ബിസിനസ്സ്, നിക്ഷേപ അവസരങ്ങൾ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.

SCROLL FOR NEXT