കഫേ- പ്രതീകാത്മ ചിത്രം daan evers/ Unsplash
Western Australia

ഹെൽത്ത് ഫ്രീക്ക് കഫേ പൂട്ടി, നിരാശയില്‌ ജൂണ്ടാലുപ്പ് നിവാസികൾ

ജൂണ്ടാലുപ്പ് ലേക്‌സൈഡ് ഷോപ്പിംഗ് സെന്‍ററിൽ കഴിഞ്ഞ ഒൻപത് വർഷമായി പ്രവർത്തിച്ചുവന്നിരുന്ന കഫേയാണിത്

Elizabath Joseph

പെർത്തിന് സമീപം സ്ഥിതി ചെയ്യുന്ന പ്രധാന സ്ഥലങ്ങളിലൊന്നായ ജൂണ്ടാലുപ്പിലെ പ്രസിദ്ധമായ ഹെൽത്ത് ഫ്രീക്ക് കഫേ പൂട്ടി. ജൂണ്ടാലുപ്പ് ലേക്‌സൈഡ് ഷോപ്പിംഗ് സെന്‍ററിൽ കഴിഞ്ഞ ഒൻപത് വർഷമായി പ്രവർത്തിച്ചുവന്നിരുന്ന കഫേയാണിത്. സീലിയാക്, വീഗൻ, വെജിറ്റേറിയൻ ഭക്ഷണപ്രേമികളുടെ സ്ഥിരം ഹാങ് ഔട്ട് കേന്ദ്രങ്ങളിലൊന്നായിരുന്നു ഇവിടം.

വർധിച്ചുവരുന്ന വാടക നിരക്കിനെ തുടർന്നാണ് പ്രവർത്തനം അവസാനിപ്പിക്കുന്നതെന്ന് ഉടമകൾ റെസ്റ്റോറന്റിന്റെ ഫേസ്ബുക്ക് പേജിലൂടെ ഉപഭോക്താക്കളെ അറിയിച്ചു. “ഞങ്ങളുടെ ഹൃദയത്തിന്റെ അടിത്തട്ടിൽ നിന്ന് നന്ദി പറയുന്നു, ഞങ്ങളുടെ യാത്രയുടെ ഭാഗമായതിന്. ഞങ്ങൾ നിന്നോടൊപ്പം ഉണ്ടാക്കിയ ഓർമ്മകളും ബന്ധങ്ങളും ഞങ്ങൾ എന്നും വിലമതിക്കും.” കുറിപ്പിൽ പറയുന്നു.

കഫേയുടെ സ്ഥിരം ഉപഭോക്താക്കൾ പോസ്റ്റിന് മറുപടിയായി തങ്ങളുടെ വിഷമവും പങ്കുവെച്ചു.

SCROLL FOR NEXT