നവ്യ നായർ (ഫോട്ടോ: ഇൻസ്റ്റഗ്രാം) 
Victoria

'ഫൈൻ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസന' വീഡിയോയുമായി നവ്യ

‘ഫൈൻ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് നവ്യ തമാശരൂപേണ പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്.

Safvana Jouhar

കഴിഞ്ഞ ദിവസമാണ് മുല്ലപ്പൂവ് കൈവശം വച്ചതിന് നടി നവ്യ നായർക്ക് ഓസ്ട്രേലിയയില്‍ പിഴയീടാക്കിയത്. സംഭവം സമൂഹമാധ്യമങ്ങളിലുള്‍പ്പെടെ വൈറലായതിന് പിന്നാലെ എയര്‍പോര്‍ട്ടില്‍ നിന്നടക്കമുള്ള തന്‍റെ ദൃശ്യങ്ങള്‍ പങ്കുവച്ച് രംഗത്തെത്തിയിരിക്കുകയാണ് താരം. ‘ഫൈൻ അടിക്കുന്നതിന് തൊട്ടുമുന്‍പുള്ള പ്രഹസനം’ എന്നാണ് നവ്യ തമാശരൂപേണ പോസ്റ്റിന് ക്യാപ്ഷന്‍ നല്‍കിയിരിക്കുന്നത്. ഭക്ഷണം കഴിക്കുന്നതിന്‍റേയും ഫ്ലൈറ്റില്‍ കയറുന്നതിന്‍റേയും ഷോപ്പിങിന്‍റെയും വിമാനത്താവളത്തിലെയും ദൃശ്യങ്ങളാണ് നവ്യ പങ്കുവച്ചത്. ദൃശ്യങ്ങളിലും കേരള സാരിയുടുത്ത് തലയില്‍ മുല്ലപ്പൂ ചൂടിയാണ് നവ്യയുള്ളത്. ‘ഓണം മൂഡ്’ എന്ന പാട്ടുമായാണ് നവ്യ വിഡിയോ പങ്കുവച്ചത്.

വിഡിയോക്ക് താഴെ കമന്‍റുമായി രമേഷ് പിഷാരടിയടക്കമുളളവരുമുണ്ട്. ‘അയാം ഫൈന്‍ താങ്ക്യൂ’ എന്നാണ് രമേഷ് പിഷാരടി തമാശയായി കുറിച്ചത്. നവ്യയുടെ ആരാധകരും കമന്‍റുകളുമായി എത്തുന്നുണ്ട്. ‘അവർ ഫൈൻ അടിക്കട്ടെ വരൂ നമുക്ക് അടുത്ത റീൽസ് കാണാം, ഏത് മൂഡ്... ഫൈന്‍ മൂഡ്, ഈ ധൈര്യം… ഉണ്ടല്ലോ, മലയാളി പൊളിയാണ്, ഒരു ലക്ഷത്തിന്റെ തല’ എന്നിങ്ങനെ നീളുന്നു വിഡിയോക്ക് താഴെയുള്ള കമന്‍റുകള്‍.

SCROLL FOR NEXT