(Supplied: Racing.com)
Victoria

കോൾഫീൽഡ് കപ്പിൽ വീണ് മെൽബൺ കപ്പ് ജേതാവ് ഹാഫ് യുവേഴ്സ്

മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കുതിര വീണതിനെ തുടർന്ന് ജോക്കി മാർക്ക് സഹ്‌റയും നിലത്തുവീണു. ന്യൂസിലൻഡ് കുതിരയായ ഓഹോപ്പ് വിൻസും അപകടത്തിൽപ്പെട്ടു.

Safvana Jouhar

കഴിഞ്ഞ വർഷത്തെ മെൽബൺ കപ്പ് ജേതാവായ ഹാഫ് യുവേഴ്സ് കോൾഫീൽഡ് കപ്പ് കുതിരയോട്ടത്തിനിടെ അപകടത്തിൽപ്പെട്ടു. മത്സരത്തിന്റെ അവസാന ഘട്ടത്തിൽ കുതിര വീണതിനെ തുടർന്ന് ജോക്കി മാർക്ക് സഹ്‌റയും നിലത്തുവീണു. ന്യൂസിലൻഡ് കുതിരയായ ഓഹോപ്പ് വിൻസും അപകടത്തിൽപ്പെട്ടു. 2,400 മീറ്റർ മത്സരത്തിൽ ഫിനിഷിങ്ങിന് ഏകദേശം 200 മീറ്റർ മാത്രം ശേഷിക്കെയാണ് സംഭവം. ഹാഫ് യുവേഴ്സും കിങ്സ് വാലിയും തമ്മിൽ സമ്പർക്കമുണ്ടായതിനെ തുടർന്നാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക സൂചന. ഹാഫ് യുവേഴ്സ് വീണതോടെ അതിനെ ഒഴിവാക്കാൻ കഴിയാതിരുന്ന ജോക്കി ജയ് മക്നീലിന്റെ കുതിരയായ ഓഹോപ്പ് വിൻസും നിലത്തുവീണു.

മത്സരത്തിനുശേഷം ഹാഫ് യുവേഴ്സിനെ സ്റ്റാളിലേക്ക് തിരിച്ചെത്തിച്ചെന്നും കുതിരയ്ക്ക് കുഴപ്പമില്ലെന്നും Racing.com റിപ്പോർട്ട് ചെയ്തു. ചെറിയ മുറിവുകളും ഉരച്ചിലുകളും ഉണ്ടായിരുന്നെങ്കിലും കുതിരയുടെ നില തൃപ്തികരമാണെന്ന് പരിശീലകൻ ടോണി മക്ഇവോയ് അറിയിച്ചുജോക്കിമാരായ സഹ്‌റയും മക്നീലും ബോധവാന്മാരും പ്രതികരിക്കുന്ന നിലയിലുമാണെന്ന് റേസ് അധികൃതർ അറിയിച്ചു. കൂടുതൽ പരിശോധനകൾക്കായി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തെ തുടർന്ന് ദിവസത്തെ അവസാന കുതിരയോട്ട മത്സരം വൈകി.

SCROLL FOR NEXT