190 കിലോമീറ്റർ പവർ ലൈൻ പദ്ധതിക്കെതിരെ പ്രതിഷേധം   (A Current Affair)
Victoria

190 കിലോമീറ്റർ പവർ ലൈൻ പദ്ധതിക്കെതിരെ കർഷകർ

85 മീറ്റർ വരെ ഉയരമുള്ള ഉയർന്ന വോൾട്ടേജ് ടവറുകൾ കൃഷിയെ തടസ്സപ്പെടുത്തുകയും ഭൂവിനിയോഗത്തെ ബാധിക്കുകയും അവരുടെ ഉപജീവനമാർഗ്ഗത്തിന് ഭീഷണിയാകുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു.

Safvana Jouhar

വിക്ടോറിയയിലെ നൂറുകണക്കിന് കർഷകർ തങ്ങളുടെ ഭൂമിയിലൂടെ കടന്നുപോകാൻ പദ്ധതിയിട്ടിരിക്കുന്ന 190 കിലോമീറ്റർ പവർ ലൈനിനെതിരെ പ്രതിഷേധിക്കുകയാണ്. 100 കണക്കിന് കർഷക കുടുംബങ്ങളാണ് പ്രതിഷേധിക്കുന്നത്. വെസ്റ്റേൺ റിന്യൂവബിൾസ് ലിങ്ക് എന്ന് വിളിക്കപ്പെടുന്ന ഈ പദ്ധതി ഓസ്‌നെറ്റിന്റെ നേതൃത്വത്തിലാണ് പ്രവർത്തിക്കുന്നത്. ബൾഗാനയിൽ നിന്ന് മെൽബണിലേക്ക് പുനരുപയോഗ ഊർജ്ജം എത്തിക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം.

എന്നാൽ 85 മീറ്റർ വരെ ഉയരമുള്ള ഉയർന്ന വോൾട്ടേജ് ടവറുകൾ കൃഷിയെ തടസ്സപ്പെടുത്തുകയും ഭൂവിനിയോഗത്തെ ബാധിക്കുകയും അവരുടെ ഉപജീവനമാർഗ്ഗത്തിന് ഭീഷണിയാകുകയും ചെയ്യുമെന്ന് കർഷകർ പറയുന്നു. അതേസമയം ആശങ്കകൾ പരിഹരിക്കുന്നതിനായി ഓസ്‌നെറ്റ് ഒരു വോളണ്ടറി ഹോസ്റ്റിംഗ് ആനുകൂല്യവും 15 മില്യൺ ഡോളർ കമ്മ്യൂണിറ്റി ബെനിഫിറ്റ് ഷെയറിംഗ് പ്രോഗ്രാമും ഉൾപ്പെടെയുള്ള നഷ്ടപരിഹാരം വാഗ്ദാനം ചെയ്തിട്ടുണ്ട്. വിക്ടോറിയയിലെ പുനരുപയോ​ഗ ഊർജ്ജത്തിന് പദ്ധതി പ്രധാനമാണെന്ന് കമ്പനി പറയുന്നു.

SCROLL FOR NEXT