സൗത്ത് ബെൽഫാസ്റ്റിലെ (പി‌എ) പ്രിൻസ് ആൻഡ്രൂ പാർക്കും പ്രിൻസ് ആൻഡ്രൂ ഗാർഡൻസും 
Victoria

മുൻ രാജകുമാരൻ ആൻഡ്രൂവിന്റെ പേരിലുള്ള റെസിഡൻഷ്യൽ സ്ട്രീറ്റിൻ്റെ പേര് മാറ്റാൻ ആവശ്യം

ലാലോറിലെ പ്രിൻസ് ആൻഡ്രൂ അവന്യൂവിലെ തെരുവിന് പുതിയ പേര് കണ്ടെത്തുമോ എന്ന ചോദ്യം ഉന്നയിച്ച് പ്രദേശവാസികളിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചതായി മെൽബണിലെ വിറ്റിൽസി കൗൺസിൽ അറിയിച്ചു.

Safvana Jouhar

ലൈംഗിക കുറ്റവാളിയെന്ന് കണ്ടെത്തിയ ജെഫ്രി എപ്സ്റ്റീനുമായുള്ള ബന്ധത്തെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്ന് ബ്രിട്ടീഷ് രാജകുമാരന്റെ സ്ഥാനപ്പേരുകൾ റദ്ദാക്കിയതിരുന്നു. ഇതിന് പിന്നാലെ മുൻ രാജകുമാരൻ ആൻഡ്രൂവിന്റെ പേരിലുള്ള ഒരു റെസിഡൻഷ്യൽ സ്ട്രീറ്റ് പേര് മാറ്റാൻ ഒരുങ്ങുന്നു. ലാലോറിലെ പ്രിൻസ് ആൻഡ്രൂ അവന്യൂവിലെ തെരുവിന് പുതിയ പേര് കണ്ടെത്തുമോ എന്ന ചോദ്യം ഉന്നയിച്ച് പ്രദേശവാസികളിൽ നിന്ന് അന്വേഷണങ്ങൾ ലഭിച്ചതായി മെൽബണിലെ വിറ്റിൽസി കൗൺസിൽ അറിയിച്ചു. ഈ വിഷയത്തിൽ ആധികാരിക സ്ഥാപനമായ ജിയോഗ്രാഫിക് നെയിംസ് വിക്ടോറിയ (ജിഎൻവി) യുമായി ബന്ധപ്പെട്ടതായി വിറ്റ്‌ൽസി കൗൺസിൽ സ്ഥിരീകരിച്ചു.

"വിക്ടോറിയയിലെ സ്ഥലങ്ങൾക്ക് പേരിടൽ നിയമങ്ങൾ അനുസരിച്ച്, റോഡുകളുടെ പേരുകൾ നിലനിൽക്കുന്നതായിരിക്കണം, ആവശ്യമുള്ളപ്പോൾ മാത്രം അവ മാറ്റണം," വിറ്റിൽസി കൗൺസിൽ വക്താവ് പറഞ്ഞു. സിറ്റിയുടെ പേര് മാറ്റുന്നതിന് അപേക്ഷിക്കുന്നതിന് "ഭൂരിപക്ഷം നിവാസികളുടെയും പ്രകടമായ പിന്തുണ" ആവശ്യമാണെന്ന് കൗൺസിൽ പറഞ്ഞു."പേര് മാറ്റത്തിന് തെരുവിലെ താമസക്കാരുടെ വ്യക്തമായ പിന്തുണയുണ്ടെങ്കില്‍, കൗണ്‍സില്‍ ഒരു ഔപചാരിക കൂടിയാലോചന പ്രക്രിയ നടത്തുകയും ഉചിതമെങ്കില്‍, വിലയിരുത്തലിനായി ജിഎന്‍വിക്ക് ഒരു പുനര്‍നാമകരണ നിര്‍ദ്ദേശം സമര്‍പ്പിക്കുകയും ചെയ്യും," കൗണ്‍സില്‍ പറഞ്ഞു.

SCROLL FOR NEXT