ടാസ്മാനിയയിലെ ഉരുളക്കിഴങ്ങ് വ്യവസായം കടുത്ത അനിശ്ചിതത്വത്തിലേക്ക്  engin akyurt/Unsplash
Tasmania

ടാസ്മാനിയയിലെ ഉരുളക്കിഴങ്ങ് കർഷകർക്ക് വെല്ലുവിളി, ലാഭം 40 ശതമാനം കുറഞ്ഞേക്കും

പ്‌സ് ഉത്പാദനത്തിനായി ഒരു ഹെക്ടർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ ഏകദേശം 22,000 ഡോളർ ആണ് ചെലവ്

Elizabath Joseph

ടാസ്മാനിയയിലെ ഉരുളക്കിഴങ്ങ് വ്യവസായം കടുത്ത അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. 2026 ലെ കാർഷിക വിലയിൽ ബഹുരാഷ്ട്ര സംസ്കരണ കമ്പനികൾ കുറവു വരുത്തുകയും കുറഞ്ഞ ചെലവുള്ള രാജ്യങ്ങളിൽ നിന്നും ഉരുളക്കിഴങ്ങ് ഇറക്കുമതി കുത്തനെ ഉയരുകയും ചെയ്യുന്നതിനാലാണിത്. ടാസ്മാനിയയിലെ ഉരുളക്കിഴങ്ങ് വ്യവസായം അപകടകരമായ അവസ്ഥയിലേക്ക് നീങ്ങുകയാണ്.

ഇതോടെ ഓസ്ട്രേലിയയുടെ അടിസ്ഥാന ഭക്ഷ്യ ഉൽപ്പന്നങ്ങൾ സ്വന്തം നാട്ടിൽ ഉത്പാദിപ്പിക്കാനുള്ള കഴിവ് നഷ്ടപ്പെടുമെന്ന ആശങ്കയിലാണ് ഇവിടുത്തെ കർഷകർ. ചിപ്‌സ് ഉത്പാദനത്തിനായി ഒരു ഹെക്ടർ ഉരുളക്കിഴങ്ങ് കൃഷി ചെയ്യാൻ ഏകദേശം 22,000 ഡോളർ ചെലവാണെന്ന് കർഷകർ പറയുന്നു. ഇതിൽ വേതനം, വൈദ്യുതി, ജലം, വളം, ഗതാഗതം എന്നിവ ഉൾപ്പെടുന്നു. ഈ വർഷം നടന്ന വില ചർച്ചകളിൽ കർഷകർ ചെലവിലെ വർധനവ് പരിഗണിച്ച് വില ഉയർത്തണമെന്നാവശ്യപ്പെട്ടു.

കഴിഞ്ഞ വർഷങ്ങളിൽ സിംപ്ലോട്ട് ഓസ്ട്രേലിയ (Simplot Australia) ഈ മോഡൽ അനുസരിച്ച് വില നൽകി വന്നിരുന്നു. എന്നാൽ, അമേരിക്കൻ ആസ്ഥാനമായുള്ള പുതിയ മാനേജ്മെന്റ് സംഘം ഈ ക്രമീകരണം ഒഴിവാക്കി. പുതിയ ചർച്ചകളിൽ, കമ്പനി കർഷകർക്ക് 6% വിലക്കുറവ് മാത്രമേ വാഗ്ദാനം ചെയ്തുള്ളൂ. വർധിച്ച ചെലവുകൾ കൂടി വന്നപ്പോൾ, കർഷകരുടെ ലാഭത്തിൽ വർഷംതോറും 39% ഇടിവ് സംഭവിക്കുമെന്ന് കണക്കാക്കുന്നു. ചില കർഷകർക്ക് 2025 കൃഷിക്കാലത്തേക്ക് കരാറുകൾ പോലും ലഭിക്കാതെ പോകുമെന്ന ആശങ്കയുണ്ട്.

അതേസമയം, കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ, ഇന്ത്യയിൽ നിന്നും ചൈനയിൽ നിന്നും ഓസ്‌ട്രേലിയയിലേക്കുള്ള ശീതീകരിച്ച ഉരുളക്കിഴങ്ങിന്റെ ഇറക്കുമതി നാലിരട്ടിയായി വർദ്ധിച്ചു, ഏകദേശം 100,000 ടണ്ണിലെത്തി. പ്രധാന സൂപ്പർമാർക്കറ്റ് ശൃംഖലകൾ വിദേശ സംസ്കരണ വിദഗ്ധരിൽ നിന്ന് സംസ്കരിച്ച ഉരുളക്കിഴങ്ങ് ഉൽപ്പന്നങ്ങൾ കൂടുതലായി ലഭ്യമാക്കുന്നു.

ചിലവ് കുറഞ്ഞ ഇറക്കുമതിക്ക് മുൻ‌ഗണന നൽകുന്നത് ദീർഘകാലത്ത് ഓസ്ട്രേലിയയുടെ ഭക്ഷ്യസുരക്ഷയെ തന്നെ അപകടത്തിലാക്കുമെന്നാണ് ടാസ്മാനിയയില്‍ നിന്നുള്ള കർഷകരുടെ വാദം,

SCROLL FOR NEXT