ഹൊബാർട്ട്: വാഹനത്തിനുള്ളിൽ കാർഡ്‌ബോർഡ് ബോക്സിൽ ഒളിപ്പിച്ച ഒരു മില്യൺ ഡോളർ കണ്ടെടുത്ത് ടാസ്മാനിയൻ പോലീസ്. ശനിയാഴ്ച രാത്രി ട്രയബന്നയിൽ നടത്തിയ ബ്രെത്ത് ടെസ്റ്റിനിടെയാണ് പോലീസിന് ഒരു വാഹനത്തിൽ കാർഡ്‌ബോർഡ് ബോക്സിൽ ഒളിപ്പിച്ച ഏകദേശം 1 മില്യൺ ഡോളർ (ഏകദേശം ₹8.3 കോടി) കണ്ടെത്തിയത്.
ലൺസെസ്റ്റണിലെ മെയ്‌ഫീൽഡിൽ നിന്നുള്ള 57 കാരനെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. കുറ്റകൃത്യ വരുമാനമായി സംശയിക്കുന്ന സ്വത്തുമായി ഇടപെട്ടതിന് ഇയാൾക്കെതിരെ പോലീസ് കേസ് ചുമത്തി . അനധികൃത മയക്കുമരുന്ന് വിൽപ്പനയിൽ നിന്നുള്ള ലാഭമാണെന്നാണ് പോലീസിന്റെ പ്രസ്താവനയിൽ വിശദമാക്കി.
ഇത്തരം നടപടി ക്രിമിനൽ നെറ്റ്‌വർക്കുകൾ തകർക്കാനും താസ്മാനിയൻ സമൂഹത്തെ സംരക്ഷിക്കാനും ഉദ്യോഗസ്ഥരുടെ പങ്ക് നിർണ്ണായകമാണെന്ന് പ്രസ്ഥാവനയിൽ ചൂണ്ടിക്കാട്ടി.