ചൈനീസ് വിദ്യാർത്ഥിയെ ആക്രമിച്ച കേസിൽ പ്രായപൂർത്തിയാകാത്ത 5 പേരെ അറസ്റ്റ് ചെയ്തു Shawn Tung/ unsplash
Tasmania

ചൈനീസ് വിദ്യാർത്ഥിയെ ആക്രമിച്ചു, 5 കൗമാരക്കാരെ അറസ്റ്റ് ചെയ്തു

ചൈനീസ് വിദ്യാർത്ഥിയെ ലക്ഷ്യമിട്ട് നടത്തിയ കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത അഞ്ച് പേരെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു.

Elizabath Joseph

ടാസ്മാനിയ: ടാസ്മാനിയയിൽ 33 വയസ്സുള്ള ചൈനീസ് വിദ്യാർത്ഥിയെ ലക്ഷ്യമിട്ട് നടത്തിയ കൂട്ട ആക്രമണത്തിൽ ഉൾപ്പെട്ട പ്രായപൂർത്തിയാകാത്ത അഞ്ച് പേരെ ഓസ്‌ട്രേലിയൻ പോലീസ് അറസ്റ്റ് ചെയ്തു. അറസ്റ്റിലായ എല്ലാവരെയും ജാമ്യത്തിൽ വിട്ടയച്ചു.

ബുധനാഴ്ച (ഓഗസ്റ്റ് 6) നടന്ന ആക്രമണത്തെത്തുടർന്ന് ചൈനീസ് വിദ്യാർത്ഥി അപകടനില തരണം ചെയ്തതായും ആരോഗ്യനില തൃപ്തികരമാണെന്നും മെൽബണിലെ ചൈനീസ് കോൺസുലേറ്റ് ജനറൽ അറിയിച്ചു.

Read More: ടാസ്മാനിയൻ ഗവൺമെന്‍റ് പുതിയ മന്ത്രിസഭ പ്രഖ്യാപിച്ചു

റിപ്പോർട്ടുകളനുസരിച്ച് , ഹൊബാർട്ടിലെ ഒരു ഷോപ്പിംഗ് മാളിൽ ചൈനീസ് വിദ്യാർത്ഥിയെ ഒരു കൂട്ടം ആൺകുട്ടികൾ വളയുകയും അയാൾക്ക് നേരെ മാലിന്യം എറിഞ്ഞു ചെയ്തു. തുടർന്ന് അയാൾ പോകാൻ ശ്രമിച്ചപ്പോൾ, ഏകദേശം ഇരുപതോളം കൗമാരക്കാർ അദ്ദേഹത്തെ ആക്രമിക്കുകയും അത് , സാരമായ പരിക്കുകൾക്ക് കാരണമാവുകയും ചെയ്തു. തുടർന്ന് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ച വിദ്യാർത്ഥിക്ക് തലച്ചോറിൽ രക്തസ്രാവം, മസ്തിഷ്കാഘാതം, തലയോട്ടിയിലും മുഖത്തും ഒടിവുകളുമുണ്ടായി.

Read Also: അഡലെയ്ഡ് വിമാനത്താവളത്തിന് 600 മില്യൺ ഡോളർ വികസന പ്രവർത്തനങ്ങൾ

ടാസ്മാനിയയിൽ ചൈനീസ് പൗരന്മാർക്കെതിരെ അടുത്തിടെ നടന്ന ആക്രമണങ്ങൾക്ക് മറുപടിയായി, കോൺസുലേറ്റ് ജനറൽ ടാസ്മാനിയൻ സർക്കാരുമായും പോലീസുമായും ഔദ്യോഗികമായി ആശയവിനിമയം നടത്തി. കുറ്റവാളികൾക്കെതിരെ ഉചിതമായ നടപടികളെടുക്കുവാനും ചൈനീസ് പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്ന ഫലപ്രദമായ നടപടികൾ നടപ്പിലാക്കാനും ഓസ്‌ട്രേലിയയോട് ആവശ്യപ്പെട്ടു.

SCROLL FOR NEXT