ഹൊബാർട്ട്: ബാക്ടീരിയ അണുബാധകളില്‍ ഒന്നായ മൂത്രരോഗാണുബാധയുടെ ചികിത്സയ്ക്കായി ടാസ്മാനിയൻ സർക്കാർ ആരംഭിച്ച ടാസ്മാനിയൻ ഫാർമസി യുടിഐ പ്രോഗ്രാം വൻ വിജയം നേടി മുന്നേറുന്നു. കഴിഞ്ഞ വർഷം മാർച്ചിൽ സംസ്ഥാന സർക്കാർ ഈ സംരംഭം ആരംഭിച്ചതിനുശേഷം ടാസ്മാനിയൻ ഫാർമസികൾ മൂത്രനാളി അണുബാധയ്ക്ക് 10,000 ത്തിലധികം സ്ത്രീകൾ ചികിത്സ തേടി.
ഒരു ജനറൽ പ്രാക്ടീഷണറെ സന്ദർശിക്കാതെ തന്നെ കമ്മ്യൂണിറ്റി ഫാർമസികളിൽ നിന്ന് നേരിട്ട് ചികിത്സ നേടാൻ സ്ത്രീകളെ അനുവദിക്കുന്ന ഈ പരിപാടി ഇപ്പോൾ സംസ്ഥാനവ്യാപകമായി 130 ഫാർമസികളിലായി ആരംഭിച്ചിട്ടുണ്ട്. പരിശീലനം നടിയ 300 ലധികം ഫാർമസിസ്റ്റുകൾ നിലവിൽ ഈ സേവനം നൽകുന്നു.
ആയിരക്കണക്കിന് ജിപി അപ്പോയിന്റ്മെന്റുകൾ ഒഴിവാക്കുകയും അടിയന്തര വകുപ്പുകളിലെ സമ്മർദ്ദം കുറയ്ക്കുകയും ചെയ്യുന്നതാണ് ഈ സംരംഭമെന്ന് പ്രീമിയർ ജെറമി റോക്ക്ലിഫ് പറഞ്ഞു.