ഒരു ദശാബ്ദത്തിലേറെക്കാലത്തിനു ശേഷം അഡലെയ്ഡ് വിമാനത്താവളത്തിൽ നിന്ന് അന്താരാഷ്ട്ര ക്വാണ്ടാസ് വിമാന സർവീസുകൾ പുനരാരംഭിച്ചു. ഇന്ന് രാവിലെ അഡലെയ്ഡിലേക്കുള്ള ഉദ്ഘാടന സർവീസ് ആരംഭിച്ചു. സൗത്ത് ഓസ്‌ട്രേലിയൻ വിനോദസഞ്ചാരികൾക്കും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്കും ഈ സർവീസ് ഒരുപോലെ ഗുണം ചെയ്യുമെന്നാണ് പ്രതീക്ഷ. 22 മണിക്കൂറിൽ താഴെ യാത്രാ സമയമുള്ള, അഡലെയ്ഡിൽ നിന്ന് ന്യൂയോർക്കിലേക്കുള്ള കണക്ഷനുകളും ക്വാണ്ടാസ് വാഗ്ദാനം ചെയ്യുന്നു. ഇതോടെ സൗത്ത് ഓസ്‌ട്രേലിയയിലെ ടൂറിസത്തിന് ഉത്തേജനം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ന്യൂസിലാൻഡും വടക്കേ അമേരിക്കൻ വിപണികളും സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് 200 മില്യൺ ഡോളറിലധികം മൂല്യമുള്ളതാണെന്നാണ് റിപ്പോർട്ട്.
കാത്തേ പസഫിക്, യുണൈറ്റഡ് എയർലൈൻസ് എന്നിവ അടുത്ത രണ്ട് മാസത്തിനുള്ളിൽ സൗത്ത് ഓസ്‌ട്രേലിയയിൽ നിന്ന് പ്രവർത്തനം ആരംഭിക്കാൻ പോകുന്നതിനാൽ അഡലെയ്ഡിലേക്ക് പറക്കുന്ന അന്താരാഷ്ട്ര വിമാനക്കമ്പനികളുടെ എണ്ണം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അഡലെയ്ഡ് മുതൽ ഓക്ക്‌ലാൻഡ് വരെയുള്ള റൂട്ട് അടുത്ത വർഷം മെയ് വരെ ആഴ്ചയിൽ നാല് തവണ സർവീസ് നടത്തും. "അത് കഴിഞ്ഞാൽ പ്രവർത്തനത്തിനെ അവലോകനം ചെയ്ത് എന്താണ് പ്രവർത്തിച്ചതെന്ന് നോക്കും, വളരാനുള്ള അവസരങ്ങൾ നോക്കും, 'ഇത് നമുക്ക് തുടരാൻ കഴിയുന്ന ഒന്നാണോ?' എന്ന് പരിശോധിക്കും," ക്വാണ്ടാസ് ഇന്റർനാഷണൽ ആൻഡ് ഫ്രൈറ്റ് ചീഫ് എക്സിക്യൂട്ടീവ് കാം വാലസ് പറഞ്ഞു. മെയ് മാസത്തിനപ്പുറം റൂട്ട് നീട്ടാൻ എയർലൈൻ ഉദ്ദേശമുണ്ടെന്ന് കോക്സ് പറഞ്ഞു.