സൗത്ത് ഓസ്‌ട്രേലിയൻ ലിബറൽ എംപി ആഷ്ടൺ ഹൺ ABC News: Will Hunter
South Australia

ആഷ്ടൺ ഹൺ സൗത്ത് ഓസ്‌ട്രേലിയ ലിബറൽ നേതാവ്

അഷ്ടൺ ഹേൺ, ഐസോബൽ റെഡ്മണ്ടിന് ശേഷം ദക്ഷിണ ഓസ്‌ട്രേലിയൻ ലിബറൽ പാർട്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ നേതാവാണ്.

Elizabath Joseph

ആഷ്ടൺ ഹൺ സൗത്ത് ഓസ്‌ട്രേലിയ ലിബറൽ നേതാവായി സ്ഥിരീകരിച്ചു. മാർച്ച് മാസത്തിൽ നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പിൽ പാർട്ടിയെ നയിക്കാൻ സൗത്ത് ഓസ്‌ട്രേലിയൻ ലിബറൽ ഫ്രണ്ട് ബെഞ്ചറും ഫസ്റ്റ് ടേം എംപിയുമായ ആഷ്ടൺ ഹണിനെ ഏകകണ്ഠമായി തിരഞ്ഞെടുക്കുകയായിരുന്നു.

പാർട്ടിയുടെ ആരോഗ്യകാര്യ വക്താവും ഷൂബർട്ട് എംപിയുമായ അഷ്ടൺ ഹേൺ, വെള്ളിയാഴ്ച നേതൃസ്ഥാനത്ത് നിന്ന് രാജിവെച്ച വിന്സെന്റ് ടാർസിയയ്ക്ക് പകരക്കാരിയായി വരുമെന്ന് നേരത്തെ തന്നെ സൂചനയുണ്ടായിരുന്നു. പാർട്ടി പ്രവർത്തക സമിതിയും സഹപ്രവർത്തകരും ഏകകണ്ഠമായി തന്നെ നേതാവായി തിരഞ്ഞെടുത്തുവെന്ന് ഹേൺ സ്ഥിരീകരിച്ചു.

“ഇനി 103 ദിവസങ്ങൾ മാത്രം ശേഷിക്കുന്ന തെരഞ്ഞെടുപ്പിലേക്കാണ് പാർട്ടിയെ നയിക്കാൻ എന്റെ സഹപ്രവർത്തകർ എന്നെ ഏകകണ്ഠമായി പിന്തുണച്ചത്. കഴിഞ്ഞ 16 മാസങ്ങളായി പാർട്ടിക്കായി പ്രവർത്തിച്ച മുൻനേതാവ് വിന്സെന്റ് ടാർസിയയ്ക്ക് ഞാൻ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തുന്നു,” ഹേൺ പറഞ്ഞു.

നവംബറിൽ ടാർസിയ തന്നെയാകും തെരഞ്ഞെടുപ്പിലേക്ക് പാർട്ടിയെ നയിക്കുക എന്ന് ഹേൺ ഉറച്ച നിലപാട് എടുത്തിരുന്നു. എന്നാൽ വെള്ളിയാഴ്ച അപ്രതീക്ഷിതമായി ടാർസിയ രാജിവെച്ചതിനെ തുടർന്ന്, താനാണ് നേതൃസ്ഥാനത്തേക്ക് മത്സരിക്കാൻ തീരുമാനിച്ചതെന്ന് ഹേൺ വ്യക്തമാക്കി.

അഷ്ടൺ ഹേൺ, ഐസോബൽ റെഡ്മണ്ടിന് ശേഷം ദക്ഷിണ ഓസ്‌ട്രേലിയൻ ലിബറൽ പാർട്ടിയുടെ ചരിത്രത്തിലെ രണ്ടാമത്തെ വനിതാ നേതാവാണ്. അടുത്ത മാർച്ച് വരെ വലിയ വെല്ലുവിളികളുണ്ടെന്നും, എന്നാൽ ജനങ്ങൾക്ക് ബലമായ ഒരു രാഷ്ട്രീയ പരിഹാരം നൽകാൻ തന്റെ ടീം തയ്യാറാണെന്നും ഹേൺ പറഞ്ഞു.

SCROLL FOR NEXT