റയാൻ ആഡംസ് Andy Witchger / Wikipedia
Australia

''ഓസ്ട്രേലിയയിലേക്ക് ഒരിക്കലും മടങ്ങി വരില്ല, ഏറ്റവും മോശം ആളുകൾ''; റയാൻ ആഡംസ്

ഓസ്ട്രേലിയന്‍ ടൂറിൽ പെരുമാറ്റത്തിൽ കടുത്ത നിരാശരായ ആരാധകരുടെ പരാതികളെത്തുടർന്ന് ആഡംസ് തുടർച്ചയായി ക്ഷമാപണം നടത്തിയിരുന്നു

Elizabath Joseph

ഓസ്ട്രേലിയയിലേക്ക് ഇനി ഒരിക്കലും മടങ്ങിവരില്ലെന്ന് പ്രസ്ഥാവന നടത്തി സംഗീതജ്ഞൻ റയാൻ ആഡംസ്. ഏഴ് തവണ ഗ്രാമി നോമിനേഷൻ നേടിയ ആഡംസ് ഓസ്‌ട്രേലിയയെ എല്ലാ സമയത്തും കളിക്കാൻ ഏറ്റവും മോശം രാജ്യം, എന്നാണ് പിന്നീട് ഡിലീറ്റ് ചെയ്ത ഇൻസ്റ്റഗ്രാം പോസ്റ്റിൽ വിശേഷിപ്പിച്ചത്. "നിങ്ങൾ ഏറ്റവും മോശം ആളുകളാണ്, നിങ്ങൾക്കത് അറിയാം, നിങ്ങൾക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും നല്ല മാർഗം അമേരിക്കക്കാരെയും യുകെ സംസ്കാരത്തെയും പകർത്തുക എന്നതാണ്," പോസ്റ്റ് ഇങ്ങനെയായിരുന്നു.

ഓസ്ട്രേലിയന്‍ ടൂറിൽ താരത്തിന്റെ പെരുമാറ്റത്തിൽ കടുത്ത നിരാശരായ ആരാധകരുടെ പരാതികളെത്തുടർന്ന് ആഡംസ് തുടർച്ചയായി ക്ഷമാപണം നടത്തിയതിന് ശേഷമാണ് ഇപ്പോൾ ഡിലീറ്റ് ചെയ്ത പോസ്റ്റ് താരം ഇട്ടത്. മെൽബണിൽ വേദിയിൽ നിന്ന് ഇറങ്ങുന്നതിന് മുമ്പ് അദ്ദേഹം തന്റെ മുൻ കാമുകി നടി മാൻഡി മൂറിനെക്കുറിച്ച് പരാതിപ്പെട്ടിരുന്നുവെന്ന് ചില ആരാധകർ വെളിപ്പെടുത്തി.

SCROLL FOR NEXT