സെൻട്രൽ ഹൈലാൻഡ്സിലെ ഒരു സിസ്റ്റം കാണിക്കുന്ന AEST-ൽ വൈകുന്നേരം 4 മണിക്കുള്ള മഴ റഡാർ.  (Bureau of Meteorology)
Queensland

ക്വീൻസ്‌ലാൻഡിൽ കൊടുങ്കാറ്റ് മുന്നറിയിപ്പ്

സെൻട്രൽ ഹൈലാൻഡ്സ്, കോൾഫീൽഡ്സ്, മറാനോവ, വാറെഗോ, ഡാർലിംഗ് ഡൗൺസ്, ഗ്രാനൈറ്റ് ബെൽറ്റ് ഫോർകാസ്റ്റ് ജില്ലകൾക്കുള്ള കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് റദ്ദാക്കി.

Safvana Jouhar

ഇന്ന് വൈകുന്നേരം ക്വീൻസ്‌ലാൻഡിന്റെ മിക്ക ഭാഗങ്ങളിലും കൂടുതൽ ശക്തമായ കൊടുങ്കാറ്റുകൾക്ക് സാധ്യതയുണ്ട്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തിന്റെ തെക്കുകിഴക്കൻ മേഖല കൊടുങ്കാറ്റ് വീശുന്നുണ്ട്. ഇന്നലെ ടൂവൂംബ മേഖലയിൽ വൻ ആലിപ്പഴം പെയ്തിരുന്നു. ശനിയാഴ്ച തെക്കുകിഴക്കൻ തീരത്ത് സൂപ്പർസെൽ ഇടിമിന്നൽ സാധ്യതയുണ്ട്. ക്വീൻസ്‌ലാൻഡിന്റെയും വടക്കുകിഴക്കൻ ന്യൂ സൗത്ത് വെയിൽസിന്റെയും വിശാലമായ പ്രദേശങ്ങളിൽ, സെൻട്രൽ കോസ്റ്റിന്റെ ഉൾനാടൻ ഭാഗങ്ങൾ, കാപ്രിക്കോൺറിയ, വൈഡ് ബേ–ബേണറ്റ്, തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡ്, സെൻട്രൽ ടേബിൾലാൻഡ്‌സ്, ഡാർലിംഗ് ഡൗൺസ് എന്നിവിടങ്ങളിലും, പോർട്ട് മക്വാരി മുതൽ അതിർത്തി വരെയുള്ള ന്യൂ സൗത്ത് വെയിൽസിന്റെ വടക്കുകിഴക്കൻ തീരത്തും ഒറ്റപ്പെട്ട മഴയും ഇടിമിന്നലും ഉണ്ടാകുമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി പ്രവചിച്ചു.

സെൻട്രൽ ഹൈലാൻഡ്സ്, കോൾഫീൽഡ്സ്, മറാനോവ, വാറെഗോ, ഡാർലിംഗ് ഡൗൺസ്, ഗ്രാനൈറ്റ് ബെൽറ്റ് ഫോർകാസ്റ്റ് ജില്ലകൾക്കുള്ള കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് ഇന്ന് ഉച്ചകഴിഞ്ഞ് റദ്ദാക്കി. കാലാവസ്ഥ മോശമായാൽ ബ്യൂറോ കൂടുതൽ മുന്നറിയിപ്പുകൾ നൽകും. അതേസമയം, മോറെട്ടൺ ബേ, ഗോൾഡ് കോസ്റ്റ് വാട്ടേഴ്‌സ് എന്നിവിടങ്ങളിൽ ശക്തമായ കാറ്റ് മുന്നറിയിപ്പ് നിലവിലുണ്ട്. പെനിൻസുല, നോർത്ത് ട്രോപ്പിക്കൽ കോസ്റ്റ്, ടേബിൾലാൻഡ്‌സ് എന്നിവയുൾപ്പെടെ വിദൂര വടക്കൻ പ്രദേശങ്ങളിൽ ഉഷ്ണതരംഗ മുന്നറിയിപ്പ് നിലവിലുണ്ട്. അതേസമയം നാളെ കൊടുങ്കാറ്റിന് ശമനമുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

SCROLL FOR NEXT