ഹോൾസ്റ്റൺ മുതലയെ പിടിക്കുന്നു 
Queensland

മുതലയെ പിടിക്കുന്ന വീഡിയോ; അമേരിക്കൻ ഇൻഫ്ലുവൻസർക്ക് പിഴ

സോഷ്യൽ മീഡിയയിൽ @therealtarzann എന്നറിയപ്പെടുന്ന മൈക്ക് ഹോൾസ്റ്റണിനെതിരെ അന്വേഷണം നടത്തുകയാണെന്നും പരിസ്ഥിതി വകുപ്പ് വിഷയം ഗൗരവമായി കാണുന്നുവെന്നും അധികൃതർ അറിയിച്ചു.

Safvana Jouhar

നോർത്ത് ക്വീൻസ്‌ലാന്റിൽ നിന്ന് മുതലയെ പിടിക്കുന്നതിന്റെ വീഡിയോ പോസ്റ്റ് ചെയ്തതിന് പ്രശസ്ത അമേരിക്കൻ ഇൻഫ്ലുവൻസർക്ക് പിഴ.15 ദശലക്ഷത്തിലധികം ഫോളോവേഴ്സുള്ള, സോഷ്യൽ മീഡിയയിൽ @therealtarzann എന്നറിയപ്പെടുന്ന മൈക്ക് ഹോൾസ്റ്റണിനെതിരെ അന്വേഷണം നടത്തുകയാണെന്നും പരിസ്ഥിതി വകുപ്പ് വിഷയം ഗൗരവമായി കാണുന്നുവെന്നും അധികൃതർ അറിയിച്ചു. ഹോൾസ്റ്റണിന് $3000 പിഴ ലഭിച്ചേക്കാം.

കേപ് യോർക്കിനടുത്തുള്ള വെള്ളത്തിലൂടെ സഞ്ചരിക്കുന്ന ഹോൾസ്റ്റൺ മുതലയെ കണ്ട പാടെ ബോട്ടിൽ നിന്ന് ചാടി അതിനടുത്തേക്ക് പോകുന്ന വീഡിയോ അദ്ദേഹം ഇന്നലെ പോസ്റ്റ് ചെയ്തിരുന്നു. രണ്ട് മീറ്റർ നീളമുള്ള മുതലയെ വെള്ളത്തിൽ നിന്ന് പുറത്തെടുത്ത് ക്യാമറയ്ക്കായി അതിന്റെ തൊണ്ടയിൽ പിടിച്ച്"ഒന്ന് നോക്കൂ" എന്ന് പറയുന്നത് വീഡിയോയിൽ കാണാം. ആ സമയം ഹോൾസ്റ്റണിൻ്റെ കൈയിൽ ഒരു മുറിവുണ്ടായി രക്തം വാർന്നുകൊണ്ടിരുന്നതും വീഡിയോയിൽ കാണുന്നുണ്ട്.

SCROLL FOR NEXT