പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാൾ MAustralia
Queensland

പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാൾ :ഗോൾഡ് കോസ്റ്റിലെ പെരുന്നാളിന് കൊടിയിറങ്ങി

ധൂപ പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.

Elizabath Joseph

ഗോൾഡ് കോസ്റ്റ്: പരിശുദ്ധ പരുമല തിരുമേനിയുടെ 123-ാമത്‍ ഓർമ്മപെരുന്നാൾ ആഘോഷമാക്കി ഓസ്‌ട്രേലിയയിലെ ഗോൾഡ് കോസ്റ്റ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയം. ചടങ്ങുകൾക്ക് വികാരി ഫാ മാത്യു കെ മാത്യു ,ഫാ അജിൻ കോശി ജോൺ, ഫാ അനീഷ് മാത്യു എന്നിവർ നേതൃത്വം നൽകി. വിശുദ്ധ കുർബ്ബാനയിലും തുടർന്ന് നടന്ന ധൂപ പ്രാർത്ഥനയിലും പ്രദക്ഷിണത്തിലും അനേകം വിശ്വാസികൾ പങ്കെടുത്തു.

പരുമല തിരുമേനിയുടെ സഹനവും പ്രാർത്ഥനയും മാതൃകയാക്കിയാൽ തീരാവുന്ന പ്രശ്നങ്ങളെ ഇന്ന് ലോകത്തിന്റെ മുൻപിൽ ഉള്ളുവെന്ന് അനുസ്മരണ സന്ദേശത്തിൽ ഫാ അജിൻ കോശി ജോൺ പറഞ്ഞു.

പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാൾ
പരുമലതിരുമേനിയുടെ ഓർമ്മ പെരുന്നാൾ
SCROLL FOR NEXT