തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡിൽ വാലന്റൈൻസ് ദിനത്തിലും മഴ തുടരും 
Queensland

ബ്രിസ്‌ബേനിൽ മഴ തുടരുന്നു; ക്വീൻസ്‌ലൻഡിൽ പ്രളയ രക്ഷാപ്രവർത്തനം

അടുത്ത ആഴ്ച പകുതിയോടെ മാത്രമേ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകൂ എന്നും ചൂട് വർദ്ധിക്കൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Elizabath Joseph

ബ്രിസ്‌ബേനിൽ മഴ തുടരുന്നു; ക്വീൻസ്‌ലൻഡിൽ പ്രളയ രക്ഷാപ്രവർത്തനം

ബ്രിസ്‌ബേൻ ഉൾപ്പെടെയുള്ള തെക്കുകിഴക്കൻ ക്വീൻസ്‌ലൻഡിൽ വാലന്റൈൻസ് ദിനത്തിലും മഴ തുടരുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കനത്ത മഴയുടെ തോത് കുറഞ്ഞെങ്കിലും ശരാശരിയിലും 10 ഡിഗ്രി വരെ താപനില താഴാൻ സാധ്യതയുണ്ട്. ഹെർവി ബേ, ബോർഡർ മേഖലകൾ എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ 200 മില്ലീമീറ്ററിലധികം മഴ രേഖപ്പെടുത്തി. അടുത്ത ആഴ്ച പകുതിയോടെ മാത്രമേ കാലാവസ്ഥയിൽ കാര്യമായ മാറ്റമുണ്ടാകൂ എന്നും ചൂട് വർദ്ധിക്കൂ എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

മഴ കനത്തതോടെ ഫ്രേസർ കോസ്റ്റ്, നോർത്ത് ബർണറ്റ് മേഖലകളിൽ നിരവധി പേർ പ്രളയത്തിൽ കുടുങ്ങി. വെള്ളപ്പൊക്കത്തിൽ അകപ്പെട്ട 60 വയസ്സിലധികം പ്രായമുള്ള ദമ്പതികളെയും വാഹനം ഒഴുക്കിൽപ്പെട്ട മറ്റൊരു സ്ത്രീയെയും രക്ഷാപ്രവർത്തകർ സാഹസികമായി രക്ഷപ്പെടുത്തി. സ്ത്രീയെ രക്ഷിക്കാൻ ശ്രമിച്ച രണ്ട് പേരും വെള്ളത്തിൽ കുടുങ്ങിയത് പരിഭ്രാന്തി പരത്തി. പ്രളയജലത്തിലൂടെ വാഹനം ഓടിക്കരുതെന്ന് പോലീസ് കർശന മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വൈഡ് ബേ, ബർണറ്റ് ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ഇപ്പോഴും വെള്ളപ്പൊക്ക മുന്നറിയിപ്പ് നിലനിൽക്കുന്നുണ്ട്. ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പെട്ടെന്നുള്ള മിന്നൽ പ്രളയത്തിന് സാധ്യതയുണ്ടെന്ന് അധികൃതർ വ്യക്തമാക്കി. കാലാവസ്ഥാ പ്രവചനം അനുസരിച്ച് ഞായറാഴ്ച വരെ 50 മില്ലീമീറ്റർ വരെ മഴ ലഭിക്കാൻ സാധ്യതയുള്ളതിനാൽ ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് ബ്യൂറോ ഓഫ് മെറ്റീരിയോളജി അറിയിച്ചു

SCROLL FOR NEXT