വിർജിൻ ഓസ്ട്രേലിയ വിമാനത്തിലെ ബ്രേക്ക് ഫയർ അണയ്ക്കുന്ന റെസ്‌ക്യൂ ട്രക്കുകൾ Instagram- Aaron Mealing
Queensland

ലാൻഡിങ്ങിന് പിന്നാലെ വെർജിൻ ഓസ്‌ട്രേലിയ വിമാനത്തിൽ ബ്രേക്ക് ഫയർ

തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റില്ല.

Elizabath Joseph

ബ്രിസ്ബേൻ വിമാനത്താവളത്തിൽ ലാൻഡ് ചെയ്ത പിന്നാലെ പിന്നാലെ വെർജിൻ ഓസ്‌ട്രേലിയ വിമാനത്തിൽ ബ്രേക്ക് ഫയർ കണ്ടെത്തി. വിമാനം ലാൻഡ് ചെയ്തതിന് നിമിഷങ്ങൾക്കുള്ളിൽ ഉണ്ടായ ബ്രേക്ക് ഫയർ അടിയന്തര സേവനങ്ങളുടെ സഹായത്തോടെ അണച്ചു. വ്യാഴാഴ്ച വൈകിട്ട് 7 മണിയോടെ ഡാർവിൻ നിന്ന് എത്തിയ ബോയിംഗ് 737 വിമാനത്തിന്റെ ബ്രേക്ക് ഭാഗത്ത് തീ പടർന്നിരുന്നു.

സോഷ്യൽ മീഡിയയിൽ പങ്കുവെച്ച ദൃശ്യങ്ങളിൽ, അഗ്‌നിശമനസേന തീ അണക്കുന്നതിനായി പരിശ്രമിക്കുന്നത് കാണാം. വിർജിൻ ഓസ്‌ട്രേലിയ VA454 വിമാനത്തിലെ 180 യാത്രക്കാരും ജീവനക്കാരും സാധാരണപോലെ ഇറങ്ങുന്നതിന് മുമ്പ് നാല് വ്യോമയാന ഫയർ റെസ്‌ക്യൂ ട്രക്കുകൾ തീ അണയ്ക്കാൻ പ്രവർത്തിച്ചു.

തീപിടുത്തത്തിൽ ആർക്കും പരിക്കേറ്റില്ല. കൂടാതെ ഇതിനെത്തുടർന്ന് മറ്റ് സർവീസുകൾ വൈകുകയോ റദ്ദാകുകയോ ചെയ്തിട്ടില്ല. വെള്ളിയാഴ്ചയും സർവീസുകൾ സാധാരണക്രമത്തിലായിരിക്കും.

SCROLL FOR NEXT