ഡാറ്റാ ഹാക്കിങ് Glen Carrie/ unsplash
Australia

5.7 ദശലക്ഷം ക്വാണ്ടാസ് ഉപഭോക്താക്കളുടെ സ്വകാര്യ ഡാറ്റ ചോർത്തി ഡാർക്ക് വെബിലിട്ട് ഹാക്കർമാർ

ക്വാണ്ടസിനൊപ്പം ടൊയോട്ട, ഡിസ്നി, ഐക്കിയ തുടങ്ങിയ 40 കമ്പനികൾക്ക് ഹാക്കിംഗിൽ ഡാറ്റ പുറത്തുപോയിരുന്നു.

Elizabath Joseph

5.7 ദശലക്ഷം ക്വാണ്ടാസ് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ഡാർക്ക് വെബ് വഴി പുറത്തുവിട്ട് ഹാക്കർമാർ. ജൂലൈയിൽ ക്ലൗഡ് ടെക്നോളജി കമ്പനിയായ സെയിൽസ്ഫോഴ്സിൽ നിന്ന് സ്കാറ്റേർഡ് ലാപ്സസ്$ ഹണ്ടേഴ്സ് എന്ന ഹാക്കർ ഗ്രൂപ്പ് ഏകദേശം 1 ബില്യൺ ഉപഭോക്തൃ ഡാറ്റ റെക്കോർഡുകൾ മോഷ്ടിച്ചത്.

ക്വാണ്ടസിനൊപ്പം ടൊയോട്ട, ഡിസ്നി, ഐക്കിയ തുടങ്ങിയ 40 കമ്പനികൾക്ക് ഹാക്കിംഗിൽ ഡാറ്റ പുറത്തുപോയിരുന്നു. സെയിൽസ്ഫോഴ്‌സ് അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഉപഭോക്തൃ ഡാറ്റ പുറത്തുവിടുമെന്ന് ഗ്രൂപ്പ് മുന്നറിയിപ്പ് നൽകിയിരുന്നു.

എന്നാൽ ഹാക്കർമാരുമായി ചർച്ച ചെയ്യുകയോ, പണം നൽകുകയോ സെയിൽസ്ഫോഴ്‌സ് വ്യക്തമാക്കിയിരുന്നു. പിന്നീട് ഹാക്കർമാർ ആവശ്യപ്പെട്ട പണം നല്കാനുള്ള തിയതി അവസാനിച്ച ഇന്നലെയാണ് അവർ ഹാക്ക് ചെയ്ത വിവരങ്ങൾ ഡാർക്ക് വെബ് വഴി പുറത്തുവിട്ടത്.

ഹാക്കർമാർ നേരിട്ട് സെയിൽസ്ഫോഴ്‌സിന്റെ സിസ്റ്റം ഹാക്ക് ചെയ്യുന്നതിനു പകരം പകരം 40 കമ്പനികളുടെ ഐടി ഡെസ്‌കുകളിലേക്ക് ഫോൺ ചെയ്ത് ജീവനക്കാരായി നടിച്ചാണ് വിവരങ്ങൾ ചോർത്തിയത്.

ക്വാണ്ടാസിന്റെ കാര്യത്തിൽ ഫിലിപ്പൈൻസിലെ കോൾ സെന്ററാണ് ലക്ഷ്യമിട്ടത് എന്നാണ് വിശ്വാസം. യാത്രക്കാരുടെ ജനനത്തീയതി, ഇമെയിൽ വിലാസം, ഫ്രീക്വന്റ് ഫ്ലയർ നമ്പർ എന്നിവ ഉൾപ്പെടുന്ന വിവരങ്ങളാണ് പുറത്ത് വന്നത്. ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പാസ്‌പോർട്ട് നമ്പറുകളോ ചോർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

പുറത്തുവന്ന വിവരങ്ങളിൽ ചില രാഷ്ട്രീയ നേതാക്കളുടെ വീടിന്റെ വിലാസങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെട്ടിരിക്കാമെന്ന് ഓസ്ട്രേലിയൻ സൈബർ സുരക്ഷാ കോ-ഓർഡിനേറ്റർ ലെഫ്. ജനറൽ മിഷേൽ മക്‌ഗിന്നസ് വ്യക്തമാക്കി. ഓസ്ട്രേലിയൻ സൈബർ സുരക്ഷാ കോ-ഓർഡിനേറ്റർ ലെഫ്. ജനറൽ മിഷേൽ മക്‌ഗിന്നസ് വ്യക്തമാക്കി, ചില രാഷ്ട്രീയ നേതാക്കളുടെ വീടിന്റെ വിലാസങ്ങളും ഫോൺ നമ്പറുകളും ഉൾപ്പെട്ടിരിക്കാമെന്ന്. ക്രെഡിറ്റ് കാർഡ് വിവരങ്ങളോ പാസ്‌പോർട്ട് നമ്പറുകളോ ചോർന്നിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.

ക്വാണ്ടാസ് അധികൃതർ ഉപഭോക്താക്കൾക്ക് 24 മണിക്കൂറും പ്രവർത്തിക്കുന്ന സഹായ ലൈനും ഐഡന്റിറ്റി സംരക്ഷണ മാർഗ്ഗനിർദ്ദേശങ്ങളും നൽകുന്നുവെന്ന് അറിയിച്ചു.

SCROLL FOR NEXT