ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്‍റണി ആൽബനീസും പാപുവ ന്യൂ ഗിനിയ പ്രധാനമന്ത്രി ജെയിംസ് മരാപെയും ABC News: Lincoln Rothall
Australia

ഓസ്‌ട്രേലിയയുമായുള്ള 'പുക്പുക്' പ്രതിരോധ ഉടമ്പടിക്ക് പാപുവ ന്യൂ ഗിനിയ മന്ത്രിസഭ അംഗീകാരം

കഴിഞ്ഞ 70 വർഷത്തിനിടയിലെ ഓസ്ട്രേലിയയുടെ ആദ്യത്തെ പുതിയ സഖ്യമാണ്.

Elizabath Joseph

ഓസ്ട്രേലിയയും പാപുവ ന്യൂ ഗിനിയയും തമ്മിലുള്ള ചരിത്രപരമായ പ്രതിരോധ ഉടമ്പടിക്ക് പാപുവ ന്യൂ ഗിനിയയുടെ മന്ത്രിസഭ അംഗീകാരം നൽകി. രാജ്യത്തിന്റെ പ്രധാനമന്ത്രി ജെയിംസ് മരാപെ, ഇത് ഇരുരാജ്യങ്ങളുടെയും സുരക്ഷാ ബന്ധം “ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിലയിലേക്ക്” ഉയർത്തുമെന്ന് പറഞ്ഞു.

‘പുക്പുക് ഉടമ്പടി’ എന്നു പേരിട്ടിരിക്കുന്ന ഈ കരാർ, 70 വർഷത്തിനിടയിലെ ഓസ്ട്രേലിയയുടെ ആദ്യത്തെ പുതിയ സഖ്യമാണ്. ഈ ഉടമ്പടിയിലൂടെ, സൈനികാക്രമണം ഉണ്ടായാൽ ഇരുരാജ്യങ്ങളും പരസ്പരം സംരക്ഷിക്കാൻ സമ്മതിക്കുന്നു.

മന്ത്രിസഭയുടെ തീരുമാനത്തെ തുടർന്ന് പുറത്തിറക്കിയ പ്രസ്താവനയിൽ, ഈ കരാർ പാപുവ ന്യൂ ഗിനിയയെ “സുരക്ഷിതവും, ഉറപ്പുള്ളതും, അതിന്റെ ജനങ്ങളെയും അതിർത്തികളെയും സംരക്ഷിക്കാൻ തയ്യാറായതുമാക്കും” എന്ന് മരാപെ പറഞ്ഞു.

ഉടമ്പടിയുടെ ഭാഗമായി, 10,000 വരെ പാപുവ ന്യൂ ഗിനിയക്കാർ “ഡ്യുവൽ അറേഞ്ച്മെന്റ്സ്” പ്രകാരം ഓസ്ട്രേലിയൻ പ്രതിരോധ സേനയിൽ സേവനം ചെയ്യാനുള്ള പദ്ധതിയും അദ്ദേഹം വെളിപ്പെടുത്തി.

“ഈ കരാർ വെറും ക്യാമ്പുകളും ബോട്ടുകളും പരിപാലിക്കുന്നതിന് മാത്രമല്ല,” മരാപെ പറഞ്ഞു.

“നമ്മുടെ അതിർത്തികളെ കാവൽ ചെയ്യാനും രാജ്യത്തെ സംരക്ഷിക്കാനും ഫലപ്രദമായ രീതിയിൽ പ്രവർത്തിക്കാൻ ആവശ്യമായ ഹാർഡ്‌വെയറും സോഫ്റ്റ്‌വെയറും ഉൾപ്പെടുത്തി പ്രതിരോധ സംവിധാനത്തിൽ നിക്ഷേപിക്കുകയാണ്.”

ഓസ്ട്രേലിയ പ്രധാനമന്ത്രി ആന്തണി അൽബനീസ്, PNG മന്ത്രിസഭയുടെ അംഗീകാരത്തെ സ്വാഗതം ചെയ്തു.

“ഞങ്ങളുടെ രാജ്യങ്ങൾ ഏറ്റവും അടുത്ത അയൽക്കാരും അടുത്ത സുഹൃത്തുക്കളുമാണ്. ഈ ഉടമ്പടി, നമ്മുടെ ബന്ധം ഒരു ഔദ്യോഗിക സഖ്യമായി ഉയർത്തും,” അൽബനീസ് പറഞ്ഞു.

SCROLL FOR NEXT