flood Carpentaria Shire Council
Northern Territory

ഡാലി നദിയിൽ ജലനിരപ്പ് ഉയരുന്നു: ഞായറാഴ്ചയോടെ അതിശക്തമായ പ്രളയത്തിന് സാധ്യത, വീടുകൾക്ക് നാശനഷ്ടം

പ്രളയക്കെടുതി വിലയിരുത്താനും ജനങ്ങളെ തിരിച്ചെത്തിക്കാനും ഇനിയും ഒരാഴ്ചയോളം സമയം എടുത്തേക്കാം.

Elizabath Joseph

നോർത്തേൺ ടെറിട്ടറിയിലെ ഡാലി നദിയിൽ ഞായറാഴ്ച രാത്രിയോടെ ജലനിരപ്പ് അപകടകരമായ നിലയിലെത്തുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ഡാർവിനിൽ നിന്ന് 220 കിലോമീറ്റർ അകലെയുള്ള ഈ പ്രദേശത്തെ ഏകദേശം 300 ഓളം താമസക്കാരെ ഇതിനകം തന്നെ മാറ്റിപ്പാർപ്പിച്ചിട്ടുണ്ട്. നിലവിൽ 13.52 മീറ്ററുള്ള ജലനിരപ്പ് ഞായറാഴ്ചയോടെ 14 മീറ്ററിലെത്തുമെന്നാണ് കരുതുന്നത്. പ്രളയക്കെടുതി വിലയിരുത്താനും ജനങ്ങളെ തിരിച്ചെത്തിക്കാനും ഇനിയും ഒരാഴ്ചയോളം സമയം എടുത്തേക്കാം.

പ്രളയക്കെടുതിയിൽ ഇതിനകം തന്നെ ചില വീടുകൾക്ക് നാശനഷ്ടങ്ങൾ സംഭവിക്കുകയും പോലീസ് സ്റ്റേഷനിലേക്കുള്ള പാതകൾ തടസ്സപ്പെടുകയും ചെയ്തിട്ടുണ്ട്. എന്നാൽ ഹെൽത്ത് ക്ലിനിക്ക്, സ്റ്റോർ എന്നിവ ഇപ്പോഴും പ്രവർത്തനസജ്ജമാണ്. ഡാലി നദിയിലൂടെ മിനിറ്റിൽ 72 ഒളിമ്പിക് നീന്തൽക്കുളങ്ങൾ നിറയ്ക്കാനാവശ്യമായ വെള്ളമാണ് ഒഴുകിക്കൊണ്ടിരിക്കുന്നത്. ഈ ഒഴുക്കിന്റെ വേഗത പ്രളയസാഹചര്യം എത്രത്തോളം അപകടകരമാണെന്ന് വ്യക്തമാക്കുന്നുവെന്ന് അധികൃതർ പറഞ്ഞു.

വീടുകളിൽ നിന്ന് ഒഴിഞ്ഞുപോയവർക്ക് തങ്ങളുടെ വളർത്തുമൃഗങ്ങളെ അവിടെത്തന്നെ വിട്ടുപോരേണ്ടി വന്നിട്ടുണ്ട്. മൃഗക്ഷേമത്തിനായി പ്രത്യേക ഉദ്യോഗസ്ഥരെ സ്ഥലത്ത് നിയോഗിച്ചിട്ടുണ്ടെന്നും മൃഗങ്ങൾക്ക് ഭക്ഷണവും സുരക്ഷിതമായ ഉയർന്ന സ്ഥലവും ഉറപ്പാക്കിയിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.

SCROLL FOR NEXT