സിഡ്നിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്,  Maxim Hopman/ Unsplash
New South Wales

സിഡ്നിയിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ വൻ വർധനവ്, ആശങ്ക

കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് നിർബന്ധിത കുറഞ്ഞ ശിക്ഷകൾ ഏർപ്പെടുത്തേണ്ട സമയം എത്തിയിരിക്കുന്നുവെന്ന് വില്യംസ് ആവശ്യപ്പെട്ടു.

Elizabath Joseph

സിഡ്‌നി നഗരത്തിൽ യുവജനങ്ങളുടെ ഇടയിൽ കത്തി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങളുടെയും വർധന നിയന്ത്രണാതീതമാകുന്നുവെന്ന് റിപ്പോർട്ട്. കഴിഞ്ഞ ദിവസം റൗസ് ഹില്ലിൽ 17 കാരനെ 15 വയസുകാരൻ കുത്തിക്കൊലപ്പെടുത്തിയതിനെ തുടർന്ന്, പ്രദേശത്തെ എംഎൽഎ റേ വില്യംസ് ന്യൂ സൗത്ത് വെയിൽസിലെ ആയുധനിയമങ്ങളെ ശക്തമായി വിമർശിച്ചു. യുവാക്കളുടെയും കത്തി ഉപയോഗിക്കുന്ന കുറ്റകൃത്യങ്ങളുടെയും എണ്ണം “തീർന്നും നിയന്ത്രണാതീതമാവുകയാണെന്ന്” അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച വൈകുന്നേരം 4.20-ഓടെ കാബല്ലോ സ്റ്റ്രീറ്റിലുളള ഒരു പാർക്കിൽ നടന്ന ആക്രമണത്തിൽ പരിക്കേറ്റ 17 കാരൻ സംഭവസ്ഥലത്ത് തന്നെ മരിച്ചു. സംഭവത്തിന് ശേഷം 15 കാരൻ മാതാപിതാവിനൊപ്പം റിവർസ്റ്റോൺ പോലീസ് സ്റ്റേഷനിൽ എത്തി അറസ്റ്റിലാവുകയും തുടർന്ന് കൊലപാതകക്കുറ്റം ചുമത്തപ്പെടുകയും ചെയ്തു. ന്യൂ സൗത്ത് വെയിൽസ് സർക്കാർ ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവർക്ക് നിർബന്ധിത കുറഞ്ഞ ശിക്ഷകൾ ഏർപ്പെടുത്തേണ്ട സമയം എത്തിയിരിക്കുന്നുവെന്ന് വില്യംസ് ആവശ്യപ്പെട്ടു. “കത്തി എടുത്താൽ ജയിലിൽ പോകുമെന്ന് ശക്തമായ സന്ദേശം നൽകേണ്ടതുണ്ട്,” അദ്ദേഹം പറഞ്ഞു.

SCROLL FOR NEXT