ന്യൂ സൗത്ത് വെയിൽസ് സിഡ്നി കാലാവസ്ഥ പ്രവചനം April Pethybridge/ Unsplash
New South Wales

മാർച്ച് പകുതിക്ക് ശേഷമുള്ള സിഡ്‌നിയിലെ ഏറ്റവും ചൂടേറിയ ദിവസം ഇന്ന്

ആറുമാസത്തിന് ശേഷമാണ് സിഡ്നി വീണ്ടും 30 ഡിഗ്രി സെൽഷ്യസ് കടക്കുന്നത്.

Elizabath Joseph

സിഡ്നി: തണുപ്പു നിറഞ്ഞ സുഖകരമായ കാലാവസ്ഥയിൽ നിന്നും പെട്ടന്നൊരു മാറ്റത്തിലേക്ക് കടക്കുകയാണ് സിഡ്നി നിവാസികൾ. ഈ വാരാന്ത്യത്തിൽ സിഡ്‌നിയിൽ വസന്തകാലത്തെ ആദ്യത്തെ 30°C താപനില ശനിയാഴ്ച അനുഭവപ്പെടുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്.

ന്യൂ സൗത്ത് വെയിൽസിലേക്ക് വീശുന്ന ചൂടൻ വടക്കുപടിഞ്ഞാറൻ കാറ്റുകളാണ് സിഡ്നിയിലെ ഇന്നത്തെ ഉയർന്ന താപനിലക്ക് കാരണം. ആറുമാസത്തിന് ശേഷമാണ് സിഡ്നി വീണ്ടും 30 ഡിഗ്രി സെൽഷ്യസ് കടക്കുന്നത്. ശനിയാഴ്ച 31 ഡിഗ്രി സെൽഷ്യസ് വരെ ഉയരുമെന്ന് പ്രവചിക്കുന്നു. എന്നാല്‌ ഞായറാഴ്ച താപനില വീണ്ടും കുറയും. തെക്കൻ കാറ്റ് വീശുന്നതിനാൽ 20-കളുടെ മധ്യത്തിലായിരിക്കും ഞായറാഴ്ചത്തെ ചൂട്.

മാർച്ച് പകുതിക്ക് ശേഷമുള്ള സിഡ്‌നിയിലെ ഏറ്റവും ചൂടേറിയ ദിവസമായിരിക്കും ശനിയാഴ്ചയിലെ 31 ഡിഗ്രി സെൽഷ്യസ് ഈ സീസണിൽ ഇതുവരെയുള്ള ആദ്യ ദിവസം 30 ഡിഗ്രി സെൽഷ്യസിൽ കൂടുതലായിരിക്കും. വസന്തത്തിന്റെ തുടക്കത്തിൽ ഇത്രയും ചൂടുള്ള ദിവസങ്ങൾ വളരെ അപൂർവമാണ്, ശരാശരി രണ്ട് വർഷത്തിലൊരിക്കൽ മാത്രമാണ് 30 ഡിഗ്രി സെൽഷ്യസ് ദിനം ഉണ്ടാകാറുള്ളത്.

വേനൽ ചൂട് കാരണം നിരവധി ആളുകൾ കടൽത്തീരങ്ങളിലേക്കും തുറമുഖ സ്നാന കേന്ദ്രങ്ങളിലേക്കും പോകുമെന്നാണ് കരുതുന്നത്. എന്നാൽ കടൽജല താപനില ഇപ്പോഴും 18–19 ഡിഗ്രി സെൽഷ്യസ് മാത്രമാണെന്നതിനാൽ വെള്ളത്തിൽ ഇറങ്ങുന്നവർക്ക് തണുപ്പ് അനുഭവപ്പെടാൻ സാധ്യതയുണ്ട്.

SCROLL FOR NEXT