ന്യൂ സൗത്ത് വെയിൽസിൽ ലോംഗ് റീഫ് ബീച്ചിൽ രാവിലെ പത്ത് മണിയോടെയായിരുന്നു അക്രമണം. Laura College/ Unsplash
New South Wales

സിഡ്‌നിയിൽ സ്രാവ് ആക്രമണത്തിൽ ഒരാൾ മരിച്ചു, ബീച്ചുകൾ അടച്ചുപൂട്ടി

2022-ൽ ലിറ്റിൽ ബേയിൽ ഒരു പ്രാദേശിക മുങ്ങൽ വിദഗ്ദ്ധൻ ഒരു വലിയ വെള്ള സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷം സിഡ്‌നിയിൽ നടക്കുന്ന ആദ്യത്തെ മാരകമായ സ്രാവ് ആക്രമണമാണിത്.

Elizabath Joseph

സിഡ്നി: സിഡ്‌നി ബീച്ചിൽ സ്രാവിന്റെ ആക്രമണത്തിൽ ഒരാൾ മരിച്ചു. ന്യൂ സൗത്ത് വെയിൽസിന്റെ തലസ്ഥാനത്തിന്റെ വടക്ക് ഭാഗത്തുള്ള ലോംഗ് റീഫ് ബീച്ചിൽ രാവിലെ പത്ത് മണിയോടെയായിരുന്നു അക്രമണം. ലൈഫ് ഗാർഡ് ടവറിന് വടക്ക് ലോംഗ് റീഫിലേക്ക് സർഫിംഗ് നടത്തുന്ന ഒരു സംഘത്തിൽ ഉണ്ടായിരുന്ന ആളാണ് മരിച്ചത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല.

ഒരു സർഫ്ബോർഡിന്റെ ഭാഗങ്ങൾ വെള്ളത്തിൽ നിന്ന് കണ്ടെടുത്ത് വിശകലനത്തിനായി കൊണ്ടുപോയതായി പോലീസ് പറഞ്ഞു. സ്രാവുകളുടെ ഇനം നിർണ്ണയിക്കാൻ ഇത് സഹായിക്കും. നോർത്തേൺ ബീച്ച് പോലീസ് ഏരിയ കമാൻഡിലെ ഉദ്യോഗസ്ഥർ പ്രദേശം അടച്ചുപൂട്ടി.

മുൻകരുതൽ എന്ന നിലയിൽ, മാൻലി മുതൽ നരാബീൻ വരെയുള്ള ബീച്ചുകലാണ് അടച്ചിട്ടിരിക്കുന്നത്. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതു വരെ പ്രവേശനം ഉണ്ടായിരിക്കില്ല,

2022-ൽ ലിറ്റിൽ ബേയിൽ ഒരു പ്രാദേശിക മുങ്ങൽ വിദഗ്ദ്ധൻ ഒരു വലിയ വെള്ള സ്രാവിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടതിനുശേഷം സിഡ്‌നിയിൽ നടക്കുന്ന ആദ്യത്തെ മാരകമായ സ്രാവ് ആക്രമണമാണിത്.

SCROLL FOR NEXT