ന്യൂ സൗത്ത് വെയിൽസിലെ വേനൽക്കാല നെൽകൃഷി Niloy T/ Unsplash
New South Wales

ജലക്ഷാമം: ന്യൂ സൗത്ത് വെയിൽസിലെ വേനൽക്കാല നെൽകൃഷിയും പരുത്തി വിളകളും ചുരുങ്ങുന്നു

കുറഞ്ഞ ജലവിതരണം കർഷകരെ കൃഷിയിടങ്ങൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കി.

Elizabath Joseph

ജലക്ഷാമം മൂലം സതേൺ ന്യൂ സൗത്ത് വെയിൽസിലെ വേനൽക്കാല നെൽകൃഷിയും പരുത്തി വിളകളും ചുരുങ്ങുന്നതായി റിപ്പോർട്ട്. സതേൺ ന്യൂ സൗത്ത് വെയിൽസിലെ നെൽപ്പാടങ്ങൾ വിളകളില്ലാതെ കാണപ്പെടാമെങ്കിലും സൂപ്പർമാർക്കറ്റ് ഷെൽഫുകളിൽ കോവിഡ് മഹാമാരിക്കാലത്തെ പോലെ ക്ഷാമം ആവർത്തിക്കില്ലെന്ന് ഉപഭോക്താക്കൾക്ക് വിദഗ്ദർ ഉറപ്പ് നല്കിയിട്ടുണ്ട്.

മുറെ, മുറംബിഡ്ജി താഴ്‌വരകളിലുടനീളമുള്ള കുറഞ്ഞ ജലവിതരണം കർഷകരെ കൃഷിയിടങ്ങൾ വെട്ടിക്കുറയ്ക്കാൻ നിർബന്ധിതരാക്കി. മുറംബിഡ്ജി പ്രദേശത്ത് ഇത്തവണ വിരലിലെണ്ണാവുന്ന കർഷകർ മാത്രമേയുള്ളൂവെന്നാണ് കാർഷിക ശാസ്ത്രജ്ഞർ പറയുന്നത്. അതേസമയം, കഴിഞ്ഞ വർഷം അവർക്ക് രണ്ട് ഡസൻ കർഷകരുണ്ടായിരുന്നുനവെന്ന് റൈസ്ഗ്രോവേഴ്‌സ് അസോസിയേഷൻ ഓഫ് ഓസ്‌ട്രേലിയ പ്രസിഡന്റ് പീറ്റർ ഹെർമാൻ പറഞ്ഞു. ഴിഞ്ഞ വർഷം 44,000 ഹെക്റ്റർ നെല്‍ കൃഷി നടത്തി 6.2 ലക്ഷം ടൺ വിളവെടുത്തപ്പോൾ, ഈ വർഷം അത് മൂന്നിലൊന്നായി കുറഞ്ഞേക്കാമെന്നാണ് ആദ്യ കണക്കുകൾ സൂചിപ്പിക്കുന്നെന്നും അദ്ദേഹം പറഞ്ഞു.

ജലക്ഷാമം കാരണം തെക്കൻ ന്യൂ സൗത്ത് വെയിൽസിലെ പരുത്തി കൃഷിയും 50% വരെ കുറഞ്ഞിരിക്കുന്നു. ജലവിതരണം ലഭ്യമല്ലാത്തതുകൊണ്ട് കർഷകർ വിളകളുടെ എണ്ണം കുറച്ച് പരിമിത കൃഷിയിലേക്കാണ് മാറുന്നത്.

SCROLL FOR NEXT