ക്വാണ്ടാസ് വിമാനം തിരിച്ചിറക്കി (ഫോട്ടോ: 9 നൂസ്)
New South Wales

വാർത്താവിനിമയ സംവിധാനത്തിലെ തകരാറിനെ തുടർന്ന് ക്വാണ്ടാസ് വിമാനം തിരിച്ചിറക്കി

സിഡ്‌നിയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് പറന്ന വിമാനം നാലര മണിക്കൂർ കഴിഞ്ഞാണ് തിരിച്ചിറക്കിയത്.

Safvana Jouhar

400-ലധികം യാത്രക്കാരുമായി പറന്ന ക്വാണ്ടാസ് എ380 വിമാനം, സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ തകരാർ കണ്ടെത്തിയതിനെ തുടർന്ന് തിരച്ചിറങ്ങി. ഇന്നലെ രാത്രിയായിരുന്നു സംഭവം. സിഡ്‌നിയിൽ നിന്ന് ദക്ഷിണാഫ്രിക്കയിലെ ജോഹന്നാസ്ബർഗിലേക്ക് പറന്ന വിമാനം നാലര മണിക്കൂർ കഴിഞ്ഞാണ് തിരിച്ചിറക്കിയത്. മെയ്ഡേയോ അടിയന്തര കോളോ ഒന്നും വിളിച്ചില്ല.

തകരാറിന്റെ കാരണം നിർണ്ണയിക്കുന്ന എഞ്ചിനീയറിംഗ് സംഘത്തിന്റെ പരിശോധനയ്ക്കായി A380 സിഡ്‌നിയിലേക്ക് മടങ്ങി. എല്ലാ യാത്രക്കാർക്കും താമസ സൗകര്യം ഒരുക്കി. കൂടാതെ 400-ലധികം യാത്രക്കാരെ ഇന്ന് പകരം മറ്റൊരു വിമാനത്തിൽ കയറ്റി. ഇന്ന് ഉച്ചയ്ക്ക് 1 മണിയോടെ യാത്രക്കാർ ജോഹന്നാസ്ബർഗിലേക്ക് മറ്റൊരു വിമാനം ഷെഡൂൾ ചെയ്തു. ക്ഷമയ്ക്കും മനസ്സിലാക്കലിനും നന്ദി പറയുന്നതായി ക്വാണ്ടാസ് വക്താവ് പറഞ്ഞു.

SCROLL FOR NEXT