അപകടത്തിൽ ഒരു ഫ്ലൈറ്റ് ഇൻസ്ട്രക്ടർ മരിച്ചു.  (Nine)
New South Wales

സിഡ്‌നിയിൽ ഹെലികോപ്റ്റർ തകർന്ന് ഒരാൾ മരിച്ചു, ഒരാളുടെ നില ഗുരുതരം

സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 50 വയസ്സുള്ള ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ മരിച്ചു. കൂടെയുണ്ടായ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്.

Safvana Jouhar

സിഡ്‌നിയുടെ തെക്ക്-പടിഞ്ഞാറൻ മേഖലയിൽ ഇന്ന് ഉച്ചകഴിഞ്ഞ് ഉണ്ടായ ഹെലികോപ്റ്റർ അപകടത്തിൽ 50 വയസ്സുള്ള ഒരു ഫ്ലൈയിംഗ് ഇൻസ്ട്രക്ടർ മരിച്ചു. അദ്ദേഹത്തിന്റെ കൂടെയുണ്ടായ വിദ്യാർത്ഥി ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. റോബിൻസൺ R22 എന്ന ഹെലികോപ്റ്റർ ബാങ്ക്‌സ്‌ടൗൺ വിമാനത്താവളത്തിൽ വെച്ച് വ്യോമാഭ്യാസങ്ങൾക്ക് ശേഷം നിലത്തേക്ക് പതിക്കുകയായിരുന്നു. ബിർച്ച് സ്ട്രീറ്റിലെ നിരവധി മരങ്ങൾക്കിടയിലൂടെയും ഒരു കാറിലും ഇടിച്ച് നിലത്തുവീഴുകയായിരുന്നു.

അതേസമയം ഇൻസ്ട്രക്ടറെ പാരാമെഡിക്കുകൾ ചികിത്സിച്ചെങ്കിലും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. കൂടെയുണ്ടായ 19 വയസ്സുള്ള വിദ്യാർത്ഥിയെ അവശിഷ്ടങ്ങളിൽ നിന്ന് പുറത്തെടുക്കുമ്പോൾ ഗുരുതരമായ പരിക്കുകൾ ഏറ്റിയിരുന്നു. പിന്നീട് ചികിത്സ നൽകി ലിവർപൂൾ ആശുപത്രിയിലേക്ക് വിദ്യാർത്ഥിയെ കൊണ്ടുപോയെങ്കിലും ഇപ്പോഴും നില ഗുരുതരമാണ്. അപകടകാരണത്തെക്കുറിച്ച് ഓസ്‌ട്രേലിയൻ ട്രാൻസ്‌പോർട്ട് സേഫ്റ്റി ബ്യൂറോ അന്വേഷണം ആരംഭിക്കും.

SCROLL FOR NEXT