ബ്ലാക്സ്ലാൻഡിലെ ഗ്രേറ്റ് വെസ്റ്റേൺ ഹൈവേയിൽ നിന്ന് കാർ നിയന്ത്രണം വിട്ട് പാലത്തിൽ നിന്ന് തെന്നിമാറി ട്രെയിൻ പാളത്തിലേക്ക് വീണു. ബുധനാഴ്ച രാവിലെ ഏകദേശം 6 മണിയോടെയായിരുന്നു ഇത്. കാറിൽ ഉണ്ടായിരുന്ന യുവാവ് പരിക്കുകളോടെ രക്ഷപെട്ടു. അപകടത്തെത്തുടർന്ന് യാത്രക്കാർക്ക് മണിക്കൂറുകൾ നീണ്ട ഗതാഗതതടസ്സം അനുഭവപ്പെട്ടു
ഓവർഹെഡ് പവർ ലൈനുകളിലെ 1,500-വോൾട്ട് ലൈവ് വൈദ്യുത പ്രവാഹങ്ങൾ കാരണം വാഹനം നീക്കം ചെയ്യുന്നത് "സങ്കീർണ്ണമായ ഒരു പ്രവർത്തനമായിരിക്കും" എന്ന് ഫയർ ആൻഡ് റെസ്‌ക്യൂ ന്യൂ സൗത്ത് വെയിൽസ് (FRNSW) പറഞ്ഞു. വാഹനം പാളത്തിൽ നിന്ന് മാറ്റാനുള്ള നടപടികൾക്കായിമേൽവയറുകളിൽ വൈദ്യുതി താൽക്കാലികമായി നിര്‍ത്തിയതായും, രക്ഷാപ്രവർത്തകരുടെ സുരക്ഷയാണ് മുൻഗണനയെന്നും സൂപ്രണ്ടന്റ് അഡം ഡ്യുബെറി വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് സ്‌പ്രിംഗ്‌വുഡ്–ഇമ്യൂ പ്ലെയിൻസ് ഇടയിൽ ഇരുവശത്തേക്കുള്ള ട്രെയിനുകൾ റദ്ദാക്കി. ബ്ലാക്ക്‌ടൗൺ, പരമാറ്റ, സ്‌ട്രാത്ത്‌ഫീൽഡ് എന്നിവിടങ്ങളിൽനിന്നുള്ള ബ്ലൂ മൗണ്ടൻസ് ട്രെയിനുകളും സേവനം നിർത്തി. സ്പ്രിംഗ്‌വുഡ്–ഇമ്യൂ പ്ലെയിൻസ് ഇടയിൽ ട്രെയിനുകൾക്ക് പകരം ബസുകൾ ഓടുന്നുവെന്ന് NSW ട്രെയിൻലിങ്ക് വെസ്റ്റ് അറിയിച്ചു. ദിവസം മുഴുവൻ ഈ തടസങ്ങൾ തുടരുമെന്നാണ് കരുുന്നതെന്നും യാത്രയ്ക്ക് താമസം എടുക്കുവാൻ സാധ്യതയുണ്ടെന്നും അധികൃതർ അറിയിച്ചു.