നെറ്റ്ഫ്ലിക്സ് ഓസ്ട്രേലിയയിൽ മാസ വരിസംഖ്യ വർധിപ്പിക്കുന്നു. 
Australia

ഓസ്ട്രേലിയയിൽ നിരക്ക് വർധിപ്പിക്കാൻ നെറ്റ്ഫ്ലിക്സ്

2024 മെയ് മാസത്തിലാണ് നെറ്റ്ഫ്ലിക്സ് അവസാനമായി ഓസ്‌ട്രേലിയയിൽ വിലകൾ ക്രമീകരിച്ചത്.

Elizabath Joseph

സിഡ്നി: ഒടിടി മേഖലയിലെ പ്രമുഖ സ്ട്രീമിങ് പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സ് ഓസ്ട്രേലിയയിൽ മാസ വരിസംഖ്യ വർധിപ്പിക്കുന്നു. എല്ലാ പ്ലാനുകളിലും നിരക്ക് വർധിപ്പിക്കും. ഇതോടെ പ്രീമിയം വരിസംഖ്യ പ്രതിമാസം $28.99 ആയി ഉയരും. പുതിയ അംഗങ്ങൾക്ക് ഓഗസ്റ്റ് 8 മുതൽ പുതിയ നിരക്ക് പ്രാബല്യത്തിൽ വരു. നിലവിലുള്ള സബ്‌സ്‌ക്രൈബർമാർക്ക് അടുത്ത ബില്ലിംഗ് സൈക്കിളിൽ മുതൽ അധിക നിരക്ക് നൽകേണ്ടി വരും.

Read More: 30 വർഷത്തിലെ ഏറ്റവും തണുപ്പുള്ള ശൈത്യകാലം, റെക്കോര്‍ഡുമായി പെർത്ത്

പരസ്യങ്ങൾ ഉൾപ്പെടുന്ന സ്റ്റാൻഡേർഡ് പ്ലാനിന് $7.99 ആയിരുന്നത് $9.99 ആയി ഉയർന്നു. പരസ്യങ്ങളില്ലാത്ത സ്റ്റാൻഡേർഡ് പ്ലാൻ $18.99 ൽ നിന്ന് $20.99 ആയി വർദ്ധിച്ചു. ഒന്നിലധികം ഉപകരണങ്ങളിൽ സ്ട്രീം ചെയ്യാൻ പറ്റിയ ഉയർന്ന വീഡിയോ, ഓഡിയോ ഗുണനിലവാരവും ഉൾപ്പെടുന്ന പ്രീമിയം പ്ലാൻ പ്രതിമാസം $25.99 ൽ നിന്ന് $28.99 ആയി ഉയരും.

അതേസമയം, ഒട്ടി പ്ലാറ്റ്ഫോമുകളിലെ മറ്റു പ്രധാനികളായ ഡിസ്നി+, എച്ച്ബിഒ മാക്സ്, സ്റ്റാൻ, ആമസോൺ പ്രൈം, ബിംജ് എന്നിവയിൽ നിന്നുള്ള പരസ്യരഹിത പ്ലാനുകൾ പ്രതിമാസം $13 മുതൽ $19 വരെയാണ്. ഇവരുടെ പ്രീമിയം ഓഫറുകളുടെ വില $20.99 നും $22 നും ഇടയിലാണ്.

Read Also: 2026 ഓടെ 1090 വീടുകൾ, വാഗ്ദാനം നിറവേറ്റാൻ സൗത്ത് ഓസ്‌ട്രേലിയ

2024 മെയ് മാസത്തിലും 2022 ജനുവരിയിലുമാണ് നെറ്റ്ഫ്ലിക്സ് അവസാനമായി ഓസ്‌ട്രേലിയയിൽ വിലകൾ ക്രമീകരിച്ചത്. നെറ്റ്ഫ്ലിക്‌സിന് ഏകദേശം 7 ദശലക്ഷം ഓസ്‌ട്രേലിയൻ വരിക്കാരുണ്ടെന്ന് വ്യവസായ കണക്കുകൾ സൂചിപ്പിക്കുന്നു, ഇത് ഡിസ്‌നി+, ആമസോൺ പ്രൈം വീഡിയോ എന്നിവയുടെ ഇരട്ടിയാണ്.

SCROLL FOR NEXT