മഹീന്ദ്ര ഒജെഎ ട്രാക്ടർ motorindiaonline
Australia

ഫ്യൂച്ചർ-റെഡി ഒജെഎ ട്രാക്ടർ ശ്രേണി ഓസ്ട്രേലിയയിൽ പുറത്തിറക്കി മഹീന്ദ്ര

മഹീന്ദ്ര ഓസ്ട്രേലിയൻ വിപണിയിൽ 20 വർഷം പൂർത്തിയാക്കി

Elizabath Joseph

ഓസ്‌ട്രേലിയയിൽ തങ്ങളുടെ 20 വർഷത്തെ സാന്നിധ്യം ആഘോഷിക്കുന്നതിന്റെ ഭാഗമായി പുതിയ ട്രാക്ടർ ശ്രേണി പുറത്തിറക്കി മഹീന്ദ്ര. ലോകത്തിലെ ഏറ്റവും വലിയ ട്രാക്ടർ നിർമാതാക്കളായ മഹീന്ദ്ര ആൻഡ് മഹീന്ദ്ര

പുതിയ തലമുറ മഹീന്ദ്ര ഒജെഎ ട്രാക്ടർ ശ്രേണിയാണ് അവതരിപ്പിച്ചത്. ഓസ്‌ട്രേലിയൻ കർഷകരുടെയും ഭൂവുടമകളുടെയും പ്രത്യേക ആവശ്യങ്ങൾ നിറവേറ്റുന്നതിനായി രൂപകൽപ്പന ചെയ്ത മൂന്ന് മോഡലുകളാണ് കമ്പനി അവതരിപ്പിച്ചത്.

ഒജെഎ 1123 എച്ച്എസ്ടി, ഒജെഎ 1100 സബ്-കോംപാക്ട് ശ്രേണിയിൽ നിന്നുള്ള ഒജെഎ 1126 എച്ച്എസ്ടി, ഒജെഎ 2100 കോംപാക്ട് ശ്രേണിയിൽ നിന്നുള്ള ഒജെ 2126 എച്ച്എസ്ടി എന്നിവയാണവ. സെപ്റ്റംബർ 18 മുതൽ ഓസ്‌ട്രേലിയയിലുടനീളമുള്ള മഹീന്ദ്ര ഡീലർഷിപ്പുകളിൽ ഒജെഎ ശ്രേണിയിലെ വാഹനങ്ങൾ ലഭ്യമാകും. ബുക്കിങ് ആരംഭിച്ചിട്ടുണ്ട്.

ഒജെഎ റേഞ്ച് സവിശേഷതകൾ

നിരവധി സവിശേഷതകളോടെയാണ് മഹീന്ദ്ര ഒജെഎ ശ്രേണി ഓസ്ട്രേലിയൻ മാർക്കറ്റിൽ അവതരിപ്പിച്ചിരിക്കുന്നത്. വാഹന ഓപ്പറേറ്റർക്ക് മികച്ച സൗകര്യം നല്കുന്ന വിധത്തിലാണ് രൂപകല്പന.

ജപ്പാനിലെ മിത്സുബിഷി മഹീന്ദ്ര അഗ്രികൾച്ചറൽ മെഷിനറിയുമായി ചേർന്ന് വികസിപ്പിച്ചെടുത്ത മഹീന്ദ്രയുടെ നൂതന ഗ്ലോബൽ ലൈറ്റ്‌വെയ്റ്റ് 4WD ട്രാക്ടർ പ്ലാറ്റ്‌ഫോമിൽ നിർമിച്ച ഒജെഎ ശ്രേണി, ബട്ടൺ-നിയന്ത്രിത പിടിഒ, ക്ലാസിൽ മുൻനിര ലോഡർ ലിഫ്റ്റ് ശേഷി, ഡിജിറ്റൽ ഡ്രൈവർ ഡിസ്‌പ്ലേകൾ തുടങ്ങിയ ആദ്യ-ഇൻ-സെഗ്‌മെന്റ് നവീനതകൾ അവതരിപ്പിക്കുന്നു.

എർഗണോമിക് ലേഔട്ടുകൾ, ഹൈഡ്രോസ്റ്റാറ്റിക് ട്രാൻസ്മിഷൻ, അഡ്വാൻസ്ഡ് ഹൈഡ്രോളിക്സ്, പവർ സ്റ്റിയറിംഗ്, പ്രൊജക്ടർ ഹെഡ്‌ലൈറ്റുകൾ, മികച്ച ഓപ്പറേറ്റർ സുഖസൗകര്യങ്ങൾക്കായി ഓപ്ഷണൽ ക്ലൈമറ്റ് കൺട്രോൾഡ് ക്യാബിനുകൾ എന്നിവ ഈ ട്രാക്ടറുകളിൽ ഉൾപ്പെടുന്നു.

ലോകോത്തര സാങ്കേതികവിദ്യയും എഞ്ചിനീയറിംഗും ഉപയോഗിച്ച്, പ്രകടനത്തിനും വിശ്വാസ്യതയ്ക്കും പ്രാധാന്യം നൽകുന്ന ഓസ്‌ട്രേലിയയിലെ കർഷകരെയും പ്രോപ്പർട്ടി ഉടമകളെയും പുതിയ ഒജെഎട്രാക്ടറുകൾ ആകർഷിക്കുമെന്ന് ഞങ്ങൾ വിശ്വസിക്കുന്നതായി മഹീന്ദ്ര & മഹീന്ദ്ര ലിമിറ്റഡിന്റെ ഫാം എക്യുപ്‌മെന്റ് ബിസിനസ് പ്രസിഡന്റ് ശ്രീ. വീജയ് നക്ര പറഞ്ഞു.