കാലം മാറുന്നതിനനുസരിച്ച് വിദ്യാർത്ഥികൾ പഠിക്കുവാനാഗ്രഹിക്കുന്ന വിഷയങ്ങളിലും മാറ്റങ്ങൾ വരും. പരസ്പരം ബന്ധമില്ലെന്ന് മറ്റുള്ളവർക്ക് തോന്നിയേക്കാവുന്ന വിഷയങ്ങളൊക്കെ പല നാടുകളിലും വിദ്യാർത്ഥികളുടെ പ്രിയപ്പെട്ട പാഠ്യവിഷയങ്ങളാണ്. ഇപ്പോഴിതാ, ഉന്നത വിദ്യാഭ്യാസരംഗത്ത് ഡ്യൂവൽ ഡിഗ്രി കോഴ്സ് അതും വിദേശ സർവ്വകലാശാലയുടെ അംഗീകാരമുള്ള ഒന്ന് ആരംഭിക്കുവാൻ പോവുകയാണ് ഇന്ത്യയും ഓസ്ട്രേലിയയും.
ഓസ്‌ട്രേലിയയിലെ ഡീക്കിൻ യൂണിവേഴ്‌സിറ്റിയും ഇന്ത്യയിലെ വെല്ലൂർ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയും (വിഐടി) സൈബർ സുരക്ഷയിൽ പുതിയ ഡ്യുവൽ ഡിഗ്രി പ്രോഗ്രാം ആരംഭിക്കുകയാണ്. ഇതുവഴി ഇന്ത്യൻ വിദ്യാർത്ഥികൾക്ക് ചെന്നൈയിലെ വിഐടിയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിംഗിൽ (സൈബർ സെക്യൂരിറ്റി) ബി.ടെക്കും ഡീക്കിൻ യൂണിവേഴ്‌സിറ്റിയിൽ നിന്ന് സൈബർ സെക്യൂരിറ്റിയിൽ ബാച്ചിലർ (ഓണേഴ്‌സ്) ബിരുദവും നേടാം.
ഉന്നത വിദ്യാഭ്യാസ ഫലങ്ങൾ മുന്നോട്ട് ഡീക്കിനും വിഐടിയും തമ്മിലുള്ള ഒരു ദശാബ്ദത്തിലേറെയുള്ള ദീർഘകാല പങ്കാളിത്തത്തെ അടിസ്ഥാനമാക്കിയാണ് ഈ പ്രോഗ്രാം നിർമ്മിച്ചിരിക്കുന്നത്.