Olympic Games Brisbane 2032 https://www.olympics.com/
Australia

ബ്രിസ്ബേൻ ഒളിമ്പിക്സ്: സ്റ്റേഡിയം നിർമ്മിക്കുന്നതിനെതിരെ തദ്ദേശീയർ

പാർക്കിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടിയാണ് പ്രാദേശിക സമൂഹം സ്റ്റേഡിയം നിർമ്മാണത്തെ എതിര്‍ക്കുന്നത്.

Elizabath Joseph

ബ്രിസ്ബേൻ: 2032 ലെ ബ്രിസ്ബേൻ ഒളിമ്പിക്സിനായി വിക്ടോറിയ പാർക്കിൽ സ്റ്റേഡിയം നിർമ്മിക്കുന്നതിനെ എതിർത്ത് തദ്ദേശീയ സമൂഹം.

യഗര മഗന്ദ്ജിൻ ആബോറിജിനൽ കോർപ്പറേഷൻ (YMAC), സേവ് വിക്ടോറിയ പാർക്ക് ഗ്രൂപ്പുമായി ചേർന്ന്, ബ്രിസ്ബേനിലെ വിക്ടോറിയ പാർക്കിനെ ആബോറിജിനൽ ആൻഡ് ടോറസ് സ്ട്രെയ്റ്റ് ഐലൻഡർ ഹെറിറ്റേജ് പ്രൊട്ടക്ഷൻ ആക്ട് പ്രകാരം സംരക്ഷിക്കണമെന്ന് ഫെഡറൽ പരിസ്ഥിതി മന്ത്രി താന്യ പ്ലിബെർസെക്കിനോട് ആവശ്യപ്പെട്ടു.

Read More: വിദേശവിദ്യാർത്ഥികളുടെ എണ്ണം 9% വർധിപ്പിക്കാന്‍ ഓസ്ട്രേലിയ

വിക്ടോറിയ പാർക്കിന്റെ സാംസ്കാരികവും പാരിസ്ഥിതികവുമായ പ്രാധാന്യം ചൂണ്ടിക്കാട്ടി, പുരാതന മരങ്ങൾ, പുരാവസ്തുക്കൾ, പൂർവ്വിക അവശിഷ്ടങ്ങൾ എന്നിവയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തിയാണ് 63,000 സീറ്റുകളുള്ള സ്റ്റേഡിയം നിർമ്മിക്കുന്നതിനെ തദ്ദേശീയ സമൂഹം എതിർക്കുന്നത്.

60 ഹെക്ടർ വിസ്തൃതിയുള്ള ബ്രിസ്ബേനിലെ ഹരിത ഇടമായ വിക്ടോറിയ പാർക്ക്, ഒളിമ്പിക്സിന്റെയും പാരാലിമ്പിക്സിന്റെയും ഉദ്ഘാടന, സമാപന ചടങ്ങുകൾക്കായി 3.8 ബില്യൺ ഓസ്ട്രേലിയൻ ഡോളർ മുതൽമുടക്കുള്ള സ്റ്റേഡിയം നിർമ്മിക്കാൻ മാർച്ചിൽ തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

Read Also: പത്തിലൊരാൾ മില്യണയർ, സമ്പന്നരുടെ എണ്ണത്തിൽ ഓസ്ട്രേലിയ മുന്നില്‍

പൈതൃക സംരക്ഷണ അപേക്ഷ ലഭിച്ചിട്ടുണ്ടെന്നും നിലവിൽ അവലോകനത്തിലാണെന്നും ഫെഡറൽ ഗവൺമെന്റിന്റെ വക്താവ് സ്ഥിരീകരിച്ചു. പരിസ്ഥിതി വകുപ്പ്, ക്വീൻസ്‌ലാന്റ് സർക്കാർ ഉൾപ്പെടെയുള്ള എല്ലാ പ്രസക്തമായ കക്ഷികളുമായി കൂടിയാലോചനകൾ ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നു.

അതേസമയം, എതിർപ്പ് ഉണ്ടായിരുന്നിട്ടും, സ്റ്റേഡിയത്തിന് ശക്തമായ പിന്തുണ ഉണ്ടെന്നും പദ്ധതി തടയാനുള്ള ശ്രമങ്ങളുണ്ടെന്നും എന്നാൽ സ്റ്റേഡിയം പൂർത്തീകരിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ബ്രിസ്ബേൻ ലോർഡ് മേയർ അഡ്രിയൻ ഷ്രിന്നർ പറഞ്ഞു.

SCROLL FOR NEXT