റോസ് ബൈറണ്‍ Rose Byrne/ ABC News
Australia

ബാഫ്റ്റ നോമിനേഷനുകളിൽ തിളങ്ങി ഓസ്‌ട്രേലിയൻ താരങ്ങൾ; റോസ് ബൈറണും ജേക്കബ് എലോർഡിയും പട്ടികയിൽ

ലിയോനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തിലെത്തുന്ന 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' ഡാർക്ക് കോമഡി ചിത്രം 14 നോമിനേഷനുകളുമായി പട്ടികയിൽ മുന്നിലെത്തി

Elizabath Joseph

ബ്രിട്ടനിലെ പരമോന്നത ചലച്ചിത്ര പുരസ്‌കാരമായ ബാഫ്റ്റ (BAFTA) നോമിനേഷനുകളിൽ ഓസ്‌ട്രേലിയൻ താരങ്ങളായ റോസ് ബൈറണും ജേക്കബ് എലോർഡിയും. ലിയോനാർഡോ ഡികാപ്രിയോ പ്രധാന വേഷത്തിലെത്തുന്ന 'വൺ ബാറ്റിൽ ആഫ്റ്റർ അനദർ' (One Battle After Another) എന്ന ഡാർക്ക് കോമഡി ചിത്രം 14 നോമിനേഷനുകളുമായി പട്ടികയിൽ മുന്നിലെത്തി. 'ഇഫ് ഐ ഹാഡ് ലെഗ്‌സ് ഐഡ് കിക്ക് യു' (If I Had Legs I'd Kick You) എന്ന ചിത്രത്തിലെ പ്രകടനത്തിന് റോസ് ബൈറൺ മികച്ച നടിക്കുള്ള നോമിനേഷൻ നേടിയപ്പോൾ, 'ഫ്രാങ്കൻസ്റ്റൈൻ' (Frankenstein) എന്ന ചിത്രത്തിലെ അഭിനയത്തിന് ജേക്കബ് എലോർഡി മികച്ച സഹനടനുള്ള പട്ടികയിൽ ഇടംപിടിച്ചു.

മൈക്കൽ ബി. ജോർദാൻ അഭിനയിച്ച 'സിന്നേഴ്‌സ്' (Sinners) 13 നോമിനേഷനുകളുമായി തൊട്ടുപിന്നാലെയുണ്ട്. വില്യം ഷേക്‌സ്‌പിയറുടെ ജീവിതം പശ്ചാത്തലമാക്കിയ 'ഹാംനെറ്റ്' (Hamnet) 11 നോമിനേഷനുകൾ സ്വന്തമാക്കി. റോസ് ബൈറണും ജേക്കബ് എലോർഡിയും നേരത്തെ തന്നെ ഓസ്‌കാർ നോമിനേഷനുകളും നേടിയിട്ടുണ്ട്. റോസ് ബൈറൺ ഈ മാസം ആദ്യം ഗോൾഡൻ ഗ്ലോബ് പുരസ്‌കാരവും കരസ്ഥമാക്കിയിരുന്നു.

ലണ്ടനിലെ റോയൽ ഫെസ്റ്റിവൽ ഹാളിൽ ഫെബ്രുവരി 22 ഞായറാഴ്ചയാണ് (ഓസ്‌ട്രേലിയൻ സമയം ഫെബ്രുവരി 23 തിങ്കളാഴ്ച) അവാർഡ് വിജയികളെ പ്രഖ്യാപിക്കുന്നത്. ലോക സിനിമയിലെ പ്രമുഖ താരങ്ങൾ പങ്കെടുക്കുന്ന ചടങ്ങിൽ ആര് പുരസ്‌കാരം ചൂടുമെന്ന ആകാംക്ഷയിലാണ് സിനിമാ പ്രേമികൾ. മാർച്ചിലാണ് സിനിമാ ലോകം കാത്തിരിക്കുന്ന ഓസ്‌കാർ പുരസ്‌കാര പ്രഖ്യാപനം നടക്കുന്നത്

SCROLL FOR NEXT