Study Mode ആണ് പ്രധാന ഫീച്ചറുകളിലൊന്ന്.  
Australian Capital Territory

ഓസ്‌ട്രേലിയയിൽ കൗമാരക്കാർക്കായി ChatGPT Teens അവതരിപ്പിച്ച് OpenAI

ക്വിസുകൾ, പഠന ദൃശ്യവൽക്കരണങ്ങൾ, നിശ്ചിത സമയങ്ങളിൽ സംഭാഷണങ്ങളെ Study Mode-ലേക്ക് മാറ്റുന്ന Study Hours എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

Safvana Jouhar

സിഡ്‌നി: 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്കായി ഓസ്‌ട്രേലിയയിൽ പ്രത്യേക ChatGPT Teens അവതരിപ്പിച്ച് OpenAI. കൗമാരക്കാർക്കായി കൂടുതൽ കർശനമായ സുരക്ഷാ സംവിധാനങ്ങളും പഠനത്തിനുള്ള പുതിയ ടൂളുകളും മാതാപിതാക്കൾക്കുള്ള നിയന്ത്രണ സംവിധാനങ്ങളുമാണ് പുതിയ പതിപ്പിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 13നും 17നും ഇടയിൽ പ്രായമുണ്ടെന്ന് ഉപയോക്താവ് വ്യക്തമാക്കിയാൽ, അല്ലെങ്കിൽ OpenAIയുടെ പ്രായം കണക്കാക്കുന്ന സംവിധാനങ്ങൾ ഉപയോക്താവ് 18 വയസിന് താഴെയാണെന്ന് കണ്ടെത്തിയാൽ, അവരെ സ്വമേധയാ Teen പതിപ്പിലേക്ക് മാറ്റും.

കൗമാരക്കാർ ChatGPT പ്രധാനമായും പഠനം, വിവരശേഖരണം, കഴിവുകൾ വികസിപ്പിക്കൽ, ഉൽപ്പാദനക്ഷമത തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഉപയോഗിക്കുന്നതെന്നാണ് OpenAI പറയുന്നത്. ആ ഉപയോഗങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുന്നതിനൊപ്പം പ്രായത്തിന് അനുയോജ്യമല്ലാത്ത ഉള്ളടക്കത്തിലേക്കുള്ള പ്രവേശനം നിയന്ത്രിക്കുകയാണ് പുതിയ പതിപ്പിന്റെ ലക്ഷ്യം. Study Mode ആണ് പുതിയ സംവിധാനത്തിലെ പ്രധാന ഫീച്ചറുകളിലൊന്ന്. നേരിട്ട് ഉത്തരം നൽകുന്നതിനുപകരം പ്രശ്നങ്ങൾ ഘട്ടംഘട്ടമായി പരിഹരിക്കാൻ വിദ്യാർഥികളെ സഹായിക്കുന്ന രീതിയിലാണ് ഇത് പ്രവർത്തിക്കുക. ക്വിസുകൾ, പഠന ദൃശ്യവൽക്കരണങ്ങൾ, നിശ്ചിത സമയങ്ങളിൽ സംഭാഷണങ്ങളെ Study Mode-ലേക്ക് മാറ്റുന്ന Study Hours എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.

സ്വയം ഉപദ്രവിക്കൽ, അക്രമം, ഭക്ഷണവുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ, അപകടകരമായ പ്രവർത്തനങ്ങൾ, ലൈംഗികവും ഗ്രാഫിക് ഉള്ളടക്കവും ഉൾപ്പെടെയുള്ള മേഖലകളിൽ 18 വയസിന് താഴെയുള്ള ഉപയോക്താക്കൾക്ക് കൂടുതൽ കർശനമായ സുരക്ഷാ നിയന്ത്രണങ്ങളുണ്ടാകും. ChatGPTയോട് കൗമാരക്കാർ അമിതമായ വൈകാരിക ആശ്രിതത്വം വളർത്തുന്നത് ഒഴിവാക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്. Romantic language ഉപയോഗിക്കുകയോ emotional dependence പ്രോത്സാഹിപ്പിക്കുകയോ ChatGPTയ്ക്ക് സ്വന്തം വികാരങ്ങളോ ബോധമോ ഉണ്ടെന്ന് സൂചിപ്പിക്കുകയോ ചെയ്യരുതെന്നും OpenAI വ്യക്തമാക്കി.

മാതാപിതാക്കൾക്ക് ബന്ധിപ്പിച്ച അക്കൗണ്ടുകളിലൂടെ quiet hours ക്രമീകരിക്കാനും ചില ഫീച്ചറുകൾ നിയന്ത്രിക്കാനും ചില ഉയർന്ന അപകടസാധ്യതയുള്ള സാഹചര്യങ്ങളിൽ അറിയിപ്പുകൾ ലഭിക്കാനും കഴിയും. എന്നാൽ കൗമാരക്കാരുടെ ChatGPT സംഭാഷണങ്ങൾ മാതാപിതാക്കൾക്ക് നേരിട്ട് കാണാൻ സാധിക്കില്ല. കൗമാരക്കാർ സ്വകാര്യവും സെൻസിറ്റീവുമായ ചിത്രങ്ങൾ അപ്‌ലോഡ് ചെയ്യുന്നതിനെതിരെ മുന്നറിയിപ്പുകളും നൽകും. AI ഉപയോഗം സംബന്ധിച്ച് മാതാപിതാക്കൾക്കും കുട്ടികൾക്കും സഹായകരമായ മാർഗനിർദേശങ്ങൾ 50ലധികം ഭാഷകളിൽ ലഭ്യമാക്കുമെന്നും OpenAI അറിയിച്ചു.

ഓപ്പൺഎഐയുടെ ഓസ്‌ട്രേലിയ-ന്യൂസിലൻഡ് പോളിസി മേധാവി Brent Thomas, കൗമാരക്കാർക്ക് AI സുരക്ഷിതമായി പഠിക്കാനും സൃഷ്ടിക്കാനും ഉപയോഗിക്കാനാകണമെന്നാണ് കമ്പനിയുടെ ലക്ഷ്യമെന്ന് പറഞ്ഞു. കൗമാരക്കാരുടെ പ്രായത്തിനും വളർച്ചാ ഘട്ടത്തിനും അനുയോജ്യമായ സുരക്ഷ ഉറപ്പാക്കുന്നതിനൊപ്പം, വിശ്വസിക്കുന്ന മുതിർന്നവരുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ആരോഗ്യകരമായ AI ഉപയോഗം പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നതാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.

SCROLL FOR NEXT