ഓസ്ട്രേലിയയിൽ നിറമുള്ള പ്ലേ സാൻഡ് സാംപിളുകളിൽ നിന്ന് ആസ്ബസ്റ്റോസ് അംശം കണ്ടെത്തി വിപണിയിൽ നിന്ന് പിൻവലിച്ചതിനു പിന്നാലെ സ്കൂളുകൾ അടയ്ക്കുന്നു. ഓസ്ട്രേലിയൻ കാപിറ്റൽ ടെറിട്ടറിയിൽ 69 സ്കൂളുകൾ തിങ്കളാഴ്ച പ്രവർത്തിക്കില്ലെന്ന് ബിബിസി ന്യൂസ് റിപ്പോർട്ട് ചെയ്തു. പ്ലേ സാൻഡ് സാംപിളുകളിൽ ആസ്എസ്റ്റോസ് കണ്ടെത്തിയതിനെ തുടർന്ന് ക്മാർട്ട്, ടാർഗെറ്റ് തുടങ്ങിയവ കളിസ്ഥലങ്ങളിലും ക്ലാസ് മുറികളിലും ഉപയോഗിക്കുന്ന നിറമുള്ള കളിമണ്ണ് ഉൽപ്പന്നങ്ങൾ തിരിച്ചുവിളിച്ചിരുന്നു.
പരിശോധനകൾ തുടരുകയാണെന്നുംസ്കൂളുകളിലെ പ്രാരംഭ വായു പരിശോധനകളിൽ ഒരിടത്തും വായുവിൽ ആസ്ബസ്റ്റോസ് കണ്ടെത്താനായില്ലന്നും മണൽ സ്പർശിച്ചവർക്ക് മെഡിക്കൽ പരിശോധന ആവശ്യമില്ലെന്നും എസിടി വിദ്യാഭ്യാസ മന്ത്രി യെവെറ്റ് ബെറി പറഞ്ഞു. ACCC പറയുന്നതനുസരിച്ച് ഈ മണലിൽ നിന്ന് ആസ്ബസ്റ്റോസ് തന്തുക്കൾ വായുവിലേക്ക് പടരാനുള്ള അപകടസാധ്യത കുറവാണ്,
ആക്റ്റീവ് സാൻഡ്‌ടബ് 14 പീസ് സാൻഡ് കാസിൽ ബിൽഡിംഗ് സെറ്റ്, ബ്ലൂ, ഗ്രീൻ, പിങ്ക് മാജിക് സാൻഡ് എന്നിവയാണ് തിരിച്ചുവിളിച്ച ഉത്പന്നങ്ങൾ. ഓഫീസ് വർക്ക്സ് വിൽക്കുന്ന മണൽ സംബന്ധിച്ച മുന്നറിയിപ്പിനെത്തുടർന്ന് വെള്ളിയാഴ്ച നിരവധി ACT സ്‌കൂളുകൾ അടച്ചിരുന്നു. ന്യൂസിലൻഡിലെ സ്കൂളുകളും അടച്ചുപൂട്ടി, കൂടുതൽ സ്കൂളുകൾ പരിശോധനയ്ക്കായി അടച്ചിടുമെന്ന് പ്രതീക്ഷിക്കുന്നു.