കാൻബെറയിൽ മദ്യ ഭേദഗതി ബിൽ; മദ്യവിതരണത്തെ നിയന്ത്രിക്കാൻ എ സിടി സർക്കാർ  Laurenz Heymann/ Unsplash
Australian Capital Territory

കാൻബെറയിൽ മദ്യ ഭേദഗതി ബിൽ; മദ്യവിതരണത്തെ നിയന്ത്രിക്കാൻ എ സിടി സർക്കാർ

മദ്യവുമായി ബന്ധപ്പെട്ട ദോഷങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായാണ് എസിടി നിയമസഭയിൽ മദ്യ ഭേദഗതി ബിൽ 2025 അവതരിപ്പിച്ചത്.

Elizabath Joseph

കാൻബെറ: കാൻബറയിലെ വീടുകളിലേക്കുള്ള ഒരേ ദിവസം മദ്യം വിതരണം ചെയ്യുന്നത് പരിമിതപ്പെടുത്തുന്നതിനും നിയന്ത്രിക്കുന്നതിനുമായി ഓസ്ട്രേലിയൻ കാപിറ്റൽ ടെരിട്ടറി സർക്കാർ സർക്കാർ ബിൽ അവതരിപ്പിച്ചു. മദ്യവുമായി ബന്ധപ്പെട്ട ദോഷങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയായാണ് എസിടി നിയമസഭയിൽ മദ്യ ഭേദഗതി ബിൽ 2025 അവതരിപ്പിച്ചത്.

ബിൽ അനുസരിച്ച് മദ്യ വിതരണ സമയം എല്ലാ ദിവസവും രാവിലെ 10 മണി മുതൽ രാത്രി 10 മണിവരെ മാത്രമായി നിശ്ചയിക്കും. ബില്ല് പ്രകാരം, ഒരാൾക്ക് ഓർഡർ ചെയ്യാവുന്ന മദ്യത്തിന്റെ അളവിന് പരിധി നിശ്ചയിക്കുന്നതോടൊപ്പം ഓർഡർ നൽകിയതും ഡെലിവറി ലഭിക്കുന്നതും തമ്മിൽ രണ്ട് മണിക്കൂർ ഇടവേളയും (safety pause) വേണം.

അമിതമായ മദ്യ ഉപഭോഗം മൂലമുണ്ടാകുന്ന ആരോഗ്യപരമായ ദോഷങ്ങൾ പരിമിതപ്പെടുത്താൻ നിർദ്ദിഷ്ട മാറ്റങ്ങൾ സഹായിക്കുമെന്ന് എസിടി അറ്റോർണി ജനറൽ താര ചെയിൻ നിയമസഭയെ അറിയിച്ചു.

SCROLL FOR NEXT