അമേരിക്കൻ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപുമായുള്ള പരസ്യമായ ഭിന്നതയെത്തുടർന്ന് യുഎസിലെ ഓസ്‌ട്രേലിയൻ അംബാസഡർ കെവിന്‍ റഡ് പദവി ഒഴിയുന്നു. വാഷിങ്ടണിൽ നിയമിതനാകുന്നതിനു മുൻപ് ട്രംപിനെതിരെ നടത്തിയ വിമർശനങ്ങളാണ് രണ്ടുകൂട്ടർക്കുമിടയിലെ സംഘർഷത്തിന് കാരണം. മാർച്ച് 31-ന് പദവി ഒഴിഞ്ഞ് ന്യൂയോർക്കിലെ ‘ഏഷ്യ സൊസൈറ്റി’യുടെ പ്രസിഡന്റാകും മുൻ പ്രധാനമന്ത്രി റഡ്.
2024 ഒക്ടോബറിൽ വൈറ്റ് ഹൗസിൽ നടന്ന യുഎസ്–ഓസ്‌ട്രേലിയ കൂടിക്കാഴ്ചയിൽ ട്രംപ് റഡിനെ തുറന്നുപറഞ്ഞ് വിമർശിക്കുകയും “അവൻ ഇപ്പോഴും നിങ്ങൾക്കൊപ്പമാണോ?” എന്ന് പ്രധാനമന്ത്രി ആന്‍റണി അൽബനീസിനോട് ചോദിക്കുകയും ചെയ്തു.
പ്രധാനമന്ത്രി ആന്റണി അൽബനീസ് റഡിന്റെ രാജി “തികച്ചും അദ്ദേഹത്തിന്റെ സ്വമേധയാ എടുത്ത തീരുമാനം” ആണെന്ന് വ്യക്തമാക്കി.
AUKUS കരാറടക്കമുള്ള വിഷയങ്ങളിൽ റഡിന്റെ സംഭാവന സുപ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
മുൻകാലത്ത് ട്രംപിനെ “ചരിത്രത്തിലെ ഏറ്റവും നാശകാരിയായ പ്രസിഡൻറ്”, “പശ്ചിമ ലോകത്തെ വഞ്ചകൻ” എന്നിങ്ങനെ വിശേഷിപ്പിച്ചിരുന്ന റഡ്, 2024 തെരഞ്ഞെടുപ്പിൽ ട്രംപ് അധികാരം തിരിച്ചുപിടിച്ചതിനെ തുടർന്ന് ആ പരാമർശങ്ങൾ ഓൺലൈൻ പ്ലാറ്റ്‌ഫോമുകളിൽ നിന്ന് നീക്കം ചെയ്തു.
ചൈനയെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ പരിജ്ഞാനം വാഷിങ്ടണിൽ സ്വാധീനം ചെലുത്തുമെന്ന പ്രതീക്ഷയിലാണ് ബൈഡൻ കാലത്ത് റഡ് അംബാസഡറായി നിയമിക്കപ്പെട്ടത്.