കാലാവസ്ഥാ Johannes Plenio/ Unsplash
Australia

കനത്ത മഴയും അതിതീവ്ര ചൂടും: ജാഗ്രത പാലിക്കണമെന്ന് ഓസ്‌ട്രേലിയക്കാർക്ക് മുന്നറിയിപ്പ്

ക്രിസ്മസ് ഷോപ്പിംഗ് അവസാന നിമിഷത്തേക്ക് മാറ്റിവച്ചവരും യാത്ര ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്

Elizabath Joseph

സിഡ്നി: കടുത്ത ഇടിമിന്നൽ മഴയും വലിയ ആലിപ്പഴവൃഷ്ടിയും ശക്തമായ കാറ്റും പെട്ടെന്നുള്ള വെള്ളപ്പൊക്കവും ഈ വാരാന്ത്യത്തിൽ ലക്ഷക്കണക്കിന് ഓസ്‌ട്രേലിയക്കാരെ ബാധിക്കാനിടയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

ശക്തമായ മഴ, വലിയ ആലിപ്പഴങ്ങൾ, നാശകാരിയായ കാറ്റുവീശൽ, പെട്ടെന്നുള്ള വെള്ളപ്പൊക്കം എന്നിവ മൂലം ഈ വാരാന്ത്യത്തിൽ “വളരെ അപകടകരമായ” ഡ്രൈവിംഗ് സാഹചര്യങ്ങൾ രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് സ്കൈ ന്യൂസ് കാലാവസ്ഥാ വിദഗ്ധ ടാംസിൻ ഗ്രീൻ പറഞ്ഞു.

ക്രിസ്മസ് ഷോപ്പിംഗ് അവസാന നിമിഷത്തേക്ക് മാറ്റിവച്ചവരും യാത്ര ചെയ്യുന്നവരും പ്രത്യേക ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പുണ്ട്. കാലാവസ്ഥ മോശമാകുന്നതിനാൽ വാരാന്ത്യം ഏറെ തിരക്കേറിയതും അപകടസാധ്യതയുള്ളതുമായിരിക്കും.

ശനിയാഴ്ച കാൻബറയിലും ഡാർവിനിലും ആദ്യമായി ഇടിമിന്നൽ മഴ ആരംഭിച്ച് പിന്നീട് സിഡ്‌നിയിലേക്കും മെൽബണിലേക്കും വ്യാപിക്കുമെന്നും ഞായറാഴ്ച അതിന്റെ തീവ്രത ഉയരുമെന്നും ടാംസിൻ ഗ്രീൻ പറഞ്ഞു.

ബ്യൂറോ ഓഫ് മെറ്റീരോളജി പ്രകാരം, ഞായറാഴ്ചയാണ് അപകടസാധ്യത ഏറ്റവും കൂടുതലുള്ളത്. തെക്കുകിഴക്കൻ ന്യൂ സൗത്ത് വെയിൽസും വടക്കുകിഴക്കൻ വിക്ടോറിയയും ശക്തമായ ഇടിമിന്നൽ മഴയ്ക്ക് സാധ്യതയുണ്ട്. ഇതോടെ കനത്ത മഴ, വലിയ ആലിപ്പഴവൃഷ്ടി, നാശകാരിയായ കാറ്റുവീശൽ എന്നിവ ഉണ്ടാകാം.

ഇതോടൊപ്പം ചൂടും കടുത്തതായിരിക്കും. തിങ്കളാഴ്ച വരെ കുറഞ്ഞതിൽ നിന്ന് ശക്തമായതിലേക്കുള്ള തീവ്രതയുള്ള ഉഷ്ണതരംഗ സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ശനിയാഴ്ച:

സിഡ്‌നി: തെളിഞ്ഞ കാലാവസ്ഥ, 31°C

മെൽബൺ: തെളിഞ്ഞ കാലാവസ്ഥ, 22°C

ബ്രിസ്‌ബേൻ: തെളിഞ്ഞ കാലാവസ്ഥ, 32°C

പെർത്ത്, അഡിലെയ്ഡ്: തെളിഞ്ഞ കാലാവസ്ഥ, 28°C

ഹോബാർട്ട്: തെളിഞ്ഞ കാലാവസ്ഥ, 25°C

കാൻബറ: ഇടിമിന്നൽ മഴ, 33°C

ഡാർവിൻ: സമാന കാലാവസ്ഥ

ഞായറാഴ്ച:

സിഡ്‌നി, ഡാർവിൻ, ബ്രിസ്‌ബേൻ: 33°C

കാൻബറ: 30°C

പെർത്ത്: 29°C

അഡിലെയ്ഡ്: 24°C

ഹോബാർട്ട്, മെൽബൺ: 22°C

SCROLL FOR NEXT