Australia Leads Global Millionaire Growth in 2025: UBS Report  Srikant Sahoo, Unsplash
Australia

പത്തിലൊരാൾ മില്യണയർ, സമ്പന്നരുടെ എണ്ണത്തിൽ ഓസ്ട്രേലിയ മുന്നില്‍

യുബിഎസ് റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയയിലെ ഓരോ പത്ത് പേരിൽ ഒരാൾ യുഎസ് ഡോളറിൽ കോടീശ്വരന്മാരാണ്

Elizabath Joseph

ഓസ്‌ട്രേലിയയിൽ സാധാരണക്കാരായ ജനങ്ങളുടെ ഇടയിൽ കോടീശ്വരന്മാരുടെ എണ്ണം വർധിക്കുന്നതായി സ്വിസ് ബാങ്കായ യുബിഎസിന്റെ 2025 ഗ്ലോബൽ വെൽത്ത് റിപ്പോർട്ട്. ഒരുകാലത്ത് സെലിബ്രിറ്റികളുടെയും സിഇഒമാരുടെയും സ്വന്തമായിരുന്ന ഏഴ് അക്ക സമ്പത്ത് ഇപ്പോൾ കൂടുതൽ ഓസ്‌ട്രേലിയക്കാർക്ക് സ്വന്തമാണ്.

ഓസ്‌ട്രേലിയയിലെ പ്രോപ്പർട്ടി മാർക്കറ്റാണ് ഈ സമ്പത്ത് വർധനയുടെ പ്രധാന കാരണം. രാജ്യത്തെ വീടുകളും ഭൂമിയും ചേർന്ന് ഏകദേശം 10.5 ട്രില്യൺ ഡോളറിന്റെ ആസ്തിയാണ് ഓസ്‌ട്രേലിയൻ കുടുംബങ്ങൾക്കുള്ളത്. യുബിഎസ് റിപ്പോർട്ട് പ്രകാരം, ഓസ്‌ട്രേലിയയിലെ ഓരോ പത്ത് പേരിൽ ഒരാൾ യുഎസ് ഡോളറിൽ കോടീശ്വരന്മാരാണ് (1.55 മില്യൺ ഡോളർ). ഇത് 25.8 മില്യൺ ജനസംഖ്യയിൽ 1.9 മില്യൺ ആളുകളാണ്. 2028-ഓടെ ഈ എണ്ണം 20 ശതമാനത്തിലധികം വർധിച്ച് ഏകദേശം 400,000 പേർ കൂടുതലാകുമെന്ന് യുബിഎസ് പ്രവചിക്കുന്നു.

Read More: വിനോദ മത്സ്യബന്ധനം പ്രോത്സാഹിപ്പിക്കാൻ സൗത്ത് ഓസ്ട്രേലിയ

ലോകത്ത് ഏറ്റവും ഉയർന്ന ശരാശരി സമ്പത്തുള്ള രാജ്യങ്ങളിൽ ഓസ്‌ട്രേലിയ രണ്ടാം സ്ഥാനത്താണ്, ഒരാൾക്ക് 268,000 യുഎസ് ഡോളർ (411,000 ഓസ്‌ട്രേലിയൻ ഡോളർ). യൂറോപ്പിലെ ലക്സംബർഗിനാണ് ഒന്നാം സ്ഥാനം. ശരാശരി മുതിർന്നവർക്കുള്ള സമ്പത്തിൽ (620,000 യുഎസ് ഡോളർ അഥവാ 952,000 ഓസ്‌ട്രേലിയൻ ഡോളർ) 56 രാജ്യങ്ങളിൽ ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്താണ്.

ഓസ്‌ട്രേലിയയിലെ സമ്പത്തിന്റെ 53 ശതമാനവും റിയൽ എസ്റ്റേറ്റിലാണ്, ഇത് യുകെയെക്കാൾ മുന്നിലും മറ്റ് വിപണികളെക്കാൾ വളരെ മുന്നിലുമാണ്. ഓസ്‌ട്രേലിയൻ ബ്യൂറോ ഓഫ് സ്റ്റാറ്റിസ്റ്റിക്സിന്റെ കണക്കനുസരിച്ച്, 2025 മാർച്ച് പാദത്തിൽ ഒരു വീടിന്റെ ശരാശരി വില 1 മില്യൺ ഡോളർ കവിഞ്ഞു.

Read Also: 67500 ഹെക്ടർ സ്വീറ്റ്‌വാട്ടർ വികസന പദ്ധതി NT-WA അതിർത്തിയിൽ

ഒരു കുടുംബത്തിന്റെ സാമ്പത്തിക ആസ്തികൾ, റിയൽ ആസ്തികൾ (വീട്, ഭൂമി), സൂപ്പർഅന്വേഷൻ, സ്വകാര്യ പെൻഷൻ ഫണ്ടുകൾ എന്നിവയുടെ മൂല്യത്തിൽ നിന്ന് കടം കുറച്ചുള്ള തുകയാണ് എന്നാണ് സമ്പത്തിനെ യുബിഎസ് നിർവചിക്കുന്നത്

2024-ൽ ലോകം വീണ്ടും സമ്പന്നമായപ്പോൾ, യുഎസും ചൈനയും ചേർന്ന് ലോകത്തിന്റെ മൊത്തം വ്യക്തിഗത സമ്പത്തിന്റെ പകുതിയിലധികം കൈവശം വച്ചു. ബാക്കി 46 ശതമാനം 54 രാജ്യങ്ങൾ പങ്കിട്ടു. ശക്തമായ സാമ്പത്തിക വിപണികൾ, വലിയ ജനസംഖ്യ, സ്ഥിരതയുള്ള കറൻസി എന്നിവയാണ് വടക്കേ അമേരിക്കയുടെ സമ്പത്ത് വർധനയ്ക്ക് കാരണമായതെന്ന് റിപ്പോർട്ട് പറയുന്നു.

ലോകത്ത് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ യുഎസിലാണ് 24 മില്യൺ, ഇത് ആഗോള കോടീശ്വരന്മാരുടെ 39.7 ശതമാനമാണ്.മാത്രമല്ല, ഇത് ചൈന, ഫ്രാൻസ്, യുകെ, ജർമനി, കാനഡ, ജപ്പാൻ, ഓസ്‌ട്രേലിയ എന്നിവയുടെ ആകെ കോടീശ്വരന്മാരെക്കാൾ കൂടുതലാണ്. എന്നാൽ, ജനസംഖ്യയുടെ അനുപാതത്തിൽ, സ്വിറ്റ്സർലൻഡിലും ലക്സംബർഗിലുമാണ് ഏറ്റവും കൂടുതൽ കോടീശ്വരന്മാർ. അതേസമയം, മുതിർന്നവരുടെ ശരാശരി സമ്പത്ത് $620,000 ($952,000) അടിസ്ഥാനമാക്കി 56 രാജ്യങ്ങളിൽ ഓസ്‌ട്രേലിയ അഞ്ചാം സ്ഥാനത്താണ്.

SCROLL FOR NEXT